ടിഡിപി – വൈഎസ്ആര്‍ കോണ്‍ഗ്രസ് സംഘര്‍ഷം; രണ്ടു പേര്‍ കൊല്ലപ്പെട്ടു

ആന്ധ്രയിലെ അനന്ത്പൂര്‍ ജില്ലയില്‍ ടിഡിപി പ്രവര്‍ത്തകരും വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ നടന്ന സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.

ടിഡിപി പ്രവര്‍ത്തകനും വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനുമാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പിനിടെ ഉണ്ടായ സംഘര്‍ഷത്തിലാണ് മരണം.

പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞു. ടിഡിപിയുടെ ചിന്താ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്.

ഗുണ്ടൂരില്‍ വൈഎസ്ആര്‍ പ്രവര്‍ത്തകരും ടിഡപി പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി. സംഘര്‍ഷം പോളിംഗ് ബൂത്ത് തകര്‍ക്കുന്ന രീതിയിലേക്ക് എത്തി.

വെസ്റ്റ് ഗോദാവരിയില്‍ നടന്ന സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുത്തേറ്റത്.

വൈഎസ്ആര്‍ കോണ്‍ഗ്രസും ടിഡിപിയും തമ്മില്‍ ആവശകരമായ പോരാട്ടമാണ് നടക്കുന്നത്. ഈ ആവേശമാണ് സംഘര്‍ഷത്തില്‍ കലാശിക്കുന്നത്.

പല ബൂത്തുകളും ടിഡിപി പിടിച്ചടക്കിയെന്നാണ് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ ആരോപണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here