ആദായനികുതി വകുപ്പിന്റെ റെയ്ഡ്; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് കടുത്ത അതൃപ്തി

പ്രതിപക്ഷ പാർട്ടികളെ ലക്ഷ്യം വെച്ച് ആദായനികുതി വകുപ്പിന്റെ റെയ്ഡുമായി ബന്ധപ്പെട്ട് റെവന്യൂ വകുപ്പിന്റെ മറുപടിയിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ കടുത്ത അതൃപ്തി രേഖപ്പെടുത്തി.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശങ്ങൾക്ക് മുകളിൽ നിർദേശങ്ങൾ ഇറക്കുന്നത് ധിക്കാരപരമാണ്. കമ്മീഷന്റെ നിർദേശങ്ങൾ അനുസരിക്കുക മാത്രമാണ് ചെയ്യേണ്ടതെന്നും റെവന്യൂ വകുപ്പിന് ശാസന നൽകി.

മധ്യപ്രദേശ് മുഖ്യമന്ത്രി കമലനാഥിന്റെ അടക്കം വസത്തികളിൽ നടത്തിയ പരിശോധനയിലാണ് വിശദീകരണം തേടിയിരുന്നത്.

വിശദീകരണത്തിലെ ഭാഷയും പ്രയോഗങ്ങളും ചട്ടലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. കള്ളപ്പണം കണ്ടെത്താൻ കമ്മീഷൻ കൂടുതൽ ജാഗ്രത പുലർത്തണം എന്നായിരുന്നു റെവന്യൂ വകുപ്പിന്റെ മറുപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News