വയനാടിനെ പാക്കിസ്ഥാനോട് ഉപമിച്ച അമിത് ഷായ്ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍

വയനാടിനെ പാക്കിസ്ഥാനോടുപമിച്ച അമിത് ഷാക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.

സാമ്രാജ്യത്വവിരുദ്ധ പോരാട്ടം നയിച്ച പഴശിരാജയുടെ മണ്ണാണ് വയനാട്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവർക്കല്ലേ ആ ചരിത്രം അറിയു എന്നും പിണറായി പരിഹസിച്ചു

യുപിഎ സർക്കാർ നടപ്പിലാക്കിയ ആസിയാൻ കരാർ വഴി ദുരിതത്തിലായ വയനാട്ടിലെ കർഷകരോട് ഖേദം പ്രകടിപ്പിക്കാൻ രാഹുൽ ഗാന്ധി തയ്യറാകണമെന്ന് പിണറായി ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യ സമര ചരിത്രത്തെക്കുറിച്ച് ധാരണയുള്ള ആർക്കും വയനാടിനെ പാക്കിസ്ഥാനോടുപമിക്കാൻ പറ്റില്ല. സാമ്രാജ്യത്വത്തിനെതിരെ പടയോട്ടം നടത്തിയ പഴശി രാജയുടെ മണ്ണാണ് വയനാട്.

പഴശിയുടെ അനുനായികളായ കുറിച്യരും വയനാട്ടുകാരാണ്. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തവർക്കല്ലേ അക്കാര്യങ്ങളെപ്പറ്റി ധാരണയുണ്ടാകൂവെന്നും പിണറായി പരിഹസിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News