റാഫേൽ പുനഃ പരിശോധന ഹർജികളിൽ വിശദമായ വാദo കേൾക്കാനുള്ള സുപ്രീം കോടതി തീരുമാനത്തോടെ റാഫേൽ ഇടപാട് അനിൽ അംബാനിയെ സഹായിക്കാനാണെന്നത് വ്യക്തം ആണെന്നു സിപിഐഎം പി ബി അംഗം സുഭാഷിണി അലി.

5 വർഷം കൊണ്ട് ബിജെപി സർക്കാർ രാജ്യത്തെ നശിപ്പിച്ചു എന്നും അവർ പറഞ്ഞു.

കേരളത്തിൽ ബിജെപി ക് സ്ഥാനാർഥി പോലും എല്ലാത്തിടത് ബിജെപി ക് എതിരെ പോരാടുന്നു എന്ന് അവകാശപ്പെടുന്ന ആൾ എന്തിനു വന്ന് മത്സരിക്കുന്നു വെന്നു അവർ പറഞ്ഞു.

കോഴിക്കോട് തിരുവണ്ണൂരിൽ എൽ ഡി എഫ് സ്ഥാനാർഥി എ പ്രദീപ് കുമാറിന്റെ പ്രചരണര്തം നടന്ന പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുക ആയിരുന്നു അവർ.