വോട്ടിങ്ങ് പുരോഗമിക്കുന്നു; ആന്ധ്രപ്രദേശില്‍ രാഷ്ട്രിയ പാര്‍ട്ടികള്‍ തമ്മില്‍ പരക്കെ അക്രമം

ലോക്‌സഭ തിരഞ്ഞെടുപ്പിലേയ്ക്കുള്ള ആദ്യ ഘട്ട വോട്ടിങ്ങ് പുരോഗമിക്കുന്നു. നിയമസഭ-ലോക്‌സഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടക്കുന്ന ആന്ധ്രപ്രദേശില്‍ വ്യാപക അക്രമം.

രണ്ട് പേര്‍ കൊല്ലപ്പെട്ടു.ഗുണ്ടുകലില്‍ സ്ഥാനാര്‍ത്ഥി വോട്ടിങ്ങ് യന്ത്രം തകര്‍ത്തു. റീപോളിങ്ങ് നടത്തണമെന്നാവശ്യപ്പെട്ട് ആന്ധ്ര മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതി.

അതേ സമയം ഉത്തര്‍പ്രദേശ്,ബീഹാര്‍,മഹാരാഷ്ട്ര തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ പോളിങ്ങ് പുരോഗമിക്കുന്നു.

പുലര്‍ച്ചെ ഏഴ് മണിയ്ക്ക് ആരംഭിച്ച പോളിങ്ങ് ആന്ധ്രപ്രദേശ്,ചത്തീസ്ഗഡ് ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ സമാധാനപരമായി പുരോഗമിക്കുന്നു.

നിയമസഭ- ലോക്‌സഭ തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് ഒരുമിച്ച് നടക്കുന്ന ആന്ധ്രപ്രദേശില്‍ രാഷ്ട്രിയ പാര്‍ടികള്‍ തമ്മില്‍ പരക്കെ അക്രമം.

അനത്പൂരിലെ സംഘര്‍ഷത്തില്‍ ടിഡിപി നേതാവ് സിദ്ധഭാസ്‌കര റെഡ്ഢിയടക്കം രണ്ട് പേര്‍ കൊല്ലപ്പെട്ടു.വെസ്റ്റ് ഗോദാവരി ജില്ലിയില്‍ വാ.എസ്.ആര്‍ കോണ്ഗ്രസ് നേതാവിന് കുത്തേറ്റു.

ഗുണ്ടൂരില്‍ ടിഡിപിയും വൈഎസ് ആര്‍ കോണ്ഗ്രസും തമ്മിലുള്ള സംഘര്‍ഷത്തില്‍ പോളിങ്ങ് ബൂത്ത് തകര്‍ന്നു.

ഇതിനിടയില്‍ വോട്ടിങ്ങ് മെഷീനില്‍ ചിഹ്നവും ചിത്രവും തെളിയുന്നില്ലെന്ന് ആരോപിച്ച് ഗുണ്ടുകല്‍ മണ്‍ഡലത്തിലെ ജനസേന പാര്‍ടി സ്ഥാനാര്‍ത്ഥി മദുസുദനന്‍ ഗുപ്ത ഇവിഎം മെഷീന്‍ തകര്‍ത്തു.ഇയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഇവിഎം മെഷീന്‍ പണിമുടക്കിയ പോളിങ്ങ് സ്റ്റേഷനുകളില്‍ റീ പോളിങ്ങ് നടത്തണമെന്നാവശ്യപ്പെട്ട് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു കത്തെഴുതി.

കേന്ദ്ര സാംസ്‌കാരിക മന്ത്രി മഹേഷ് ശര്‍മ്മ മത്സരിക്കുന്ന ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ മണ്ഡലത്തിലെ വിവിധ പോളിങ്ങ് പൂത്തുകളില്‍ വോട്ടര്‍മാര്‍ക്ക് നല്‍കാനായി കൊണ്ട് വന്ന നമോ ഫുഡ് പാക്കറ്റുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പിടിച്ചെടുത്തു.

വിദേശകാര്യസഹമന്ത്രി വി കെ സിങ്ങ് മത്സരിക്കുന്ന ഗാസിയാബാദിലെ ചില ബൂത്തുകളില്‍ ഇവിഎം പണിമുടക്കിയത് വോട്ടിങ്ങ് വൈകാന്‍ കാരണമായി.

ബിജെപിക്കെതിരെ ആര്‍എല്‍ഡി സ്ഥാനാര്‍ത്ഥി അജിത്സിങ്ങ് ശക്തമായ മത്സരം സൃഷ്ടിക്കുന്ന മുസാഫര്‍ നഗറില്‍ വോട്ടെടുപ്പിനെതിരെ ബിജെപി തന്നെ പരാതിയുമായി രംഗത്ത് എത്തി.

കള്ളവോട്ടുകള്‍ നടക്കുകയാണന്ന് ബിജെപി നേതാവും സിറ്റിങ്ങ് എംപിയുമായ സജീവ് ബല്യാന്‍ ആരോപിച്ചു.

പരാതികള്‍ക്കിടയിലും എട്ട് മണ്ഡലങ്ങളിലും ഭേദപ്പെട്ട പോളിങ്ങ് ശതമാനം രേഖപ്പെടുത്തുന്നു.ബീഹാറില്‍ മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാംമാഞ്ചി മത്സരിക്കുന്ന ഗയയടക്കം നാല് മണ്ഡലങ്ങളിലെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര കാണാം.

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വോട്ട് ചെയ്യാന്‍ എത്തിയിരിക്കുന്നത്.

മഹാരാഷ്ട്രയില്‍ മന്ത്രി നിധിന്‍ ഗഡ്കരി, ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് തുടങ്ങിയവര്‍ രാവിലെ തന്നെ വോട്ട് ചെയ്തു.

അതേ സമയം ചത്തീസ്ഗഡിലെ ബസ്തര്‍ മണ്ഡലത്തിലെ പോളിങ്ങ് ബൂത്തിന് സമീപം മാവോയിസ്റ്റുകള്‍ ബോംബ് സ്‌ഫോടനം നടത്തി. ആയുധശേഖരവുമായി മൂന്ന് മാവോയിസ്റ്റുകളെ പിടികൂടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel