മോദിയുടെ ലാത്തൂര്‍ പ്രസംഗം ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍; റിപ്പോര്‍ട്ട് തേടിയത് പ്രതിപക്ഷ പാര്‍ട്ടികളുടെ പരാതിയില്‍

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ പ്രധാനമന്ത്രി മോദി നടത്തിയ പ്രസംഗം ചട്ടലംഘനമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍.

ബാലാകോട്ടില്‍ ആക്രണം നടത്തിയ വ്യോമസേനയുടെ പേരില്‍ മോദി ബിജെപിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ശന നിര്‍ദേശം മറികടന്ന്. ഒസ്മാനാബാദ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടും മോദിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി.

ബാലാകോട്ടില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് അഭ്യര്‍ഥന നടത്തിയത് പ്രഥമദൃഷ്ട്യാ തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് വ്യക്തമാക്കിയാണ് ഉസ്മാനാബാദ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ മഹാരാഷ്ട്ര മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്.

മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തില്‍ പ്രസംഗിക്കുമ്പോഴാണ് കന്നി വോര്‍ട്ടര്‍മാരോട് വ്യോമസേനാ പൈലറ്റുമാരുടെ പേരില്‍ മോദി ബിജെപിക്കുവേണ്ടി വോട്ട് അഭ്യര്‍ഥിച്ചത്. ബലാകോട്ടില്‍ പാക്കിസ്ഥാന് തിരിച്ചടി നല്‍കിയ സൈന്യത്തിനും, പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്കും വേണ്ടി കന്നിവോട്ടര്‍മാര്‍ വോട്ട് ചെയ്യണമെന്നാണ് മോദി പ്രസംഗിച്ചത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈന്യനേട്ടങ്ങളെ ഉപയോഗിക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ കര്‍ഷന നിര്‍ദേശം മറികടന്നായിരുന്നു മോദിയുടെ പ്രസംഗം. പ്രസംഗം വിവാദമാകുകയും, സിപിഐ(ഐം) ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയത്.

തുടര്‍ന്നാണ് മോദിയുടെ പ്രസംഗം പരിശോധിച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ പ്രസംഗത്തില്‍ പെരുമാറ്റ ചട്ടലംഘനം ഉണ്ടായതായി കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

സംഭവത്തില്‍ എന്തു നടപടിയെടുക്കണമെന്ന കാര്യം തിരഞ്ഞെടുപ്പ് കമ്മീഷനാണ് തീരുമാനിക്കുക. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളോട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോജിക്കുകയാണെങ്കില്‍ പ്രധാനമന്ത്രിയോട് വിശദീകരണം ചോദിക്കും. ഇക്കാര്യത്തില്‍ ഈ ആഴ്ച തന്നെ തുടര്‍ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News