തൃശൂര്‍ പൂരം; വെടിക്കെട്ട് നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി; നിയന്ത്രണത്തില്‍ ഇളവ്

തൃശൂര്‍ പൂരത്തിന് ആചാരപ്രകാരം തന്നെ വെടിക്കെട്ട് നടത്താന്‍ സുപ്രീംകോടതിയുടെ അനുമതി. പടക്കത്തിനും സമയത്തിനും കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് നല്‍കി.

തൃശൂര്‍ പൂരത്തിന് ഒരു മാസം മാത്രം ബാക്കിനില്‍ക്കെയാണ് പൂരപ്രേമികള്‍ക്ക് ആശ്വാസമായ സുപ്രീംകോടതി വിധി.പൂരത്തിന് ആചാര പ്രകാരം തന്നെ വെടിക്കെട്ട് നടത്താനാണ് കോടതിയുടെ അനുമതി. ഇതോടെ വെടിക്കെട്ടിന്റെ സമയനിയന്ത്രണം ഇല്ലാതായി.

തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, പുലര്‍ച്ചെയുള്ള പ്രധാന വെടിക്കെട്ട്, പകല്‍പ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട് എന്നിവ പഴയ പോലെ തന്നെ നടക്കും.

ഗുണ്ട്, ഓലപ്പടക്കം, അമിട്ട്, കുഴിമിന്നല്‍ എന്നിവ ഉപയോഗിക്കാനും ബേരിയം ഉപയോഗിച്ചുള്ള പടക്കങ്ങളും ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉപയോഗിക്കുന്ന പടക്കങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സിയായ പെസോയുടെ അനുമതി വേണമെന്ന് കോടതി വ്യക്തമാക്കി.

2018 ഒക്ടോബറില്‍ അര്‍ജുന്‍ ഗോപാല്‍ കേസില്‍ സുപ്രീം കോടതി പുറപ്പെടുവിച്ച പടക്ക നിയന്ത്രണ ഉത്തരവില്‍ ഇളവുകള്‍ ആവശ്യപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

വെടിക്കെട്ടിന് ഇളവുകള്‍ നല്‍കാമെന്ന് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും സുപ്രീംകോടതിയില്‍ നിലപാടെടുത്തു. ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്്റ്റിസ് ഇന്ദിര ബാനര്‍ജി ജസ്റ്റിസ് ശാന്തന ഗൗഡര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News