
ആറുപതിറ്റാണ്ടുകാലം കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തി നിറഞ്ഞു നിന്ന കെഎം മാണിയെന്ന പാലാക്കാരുടെ മാണിസാറിന് രാഷ്ട്രീയ കേരളത്തിന്‍റെ വിട.
ഗ്രൂപ്പ് രാഷ്ട്രീയത്തിന്‍റെ മികച്ച പ്രയോക്താവായ മാണി ചുരുങ്ങിയ കാലം കൊണ്ടാണ് വലതുപക്ഷ രാഷ്ട്രീയത്തിലെ നിര്‍ണായക ശക്തിയായി വളര്‍ന്നത്.
സ്വന്തം വസതിയില്‍ നിന്ന് മൂന്ന് കിലോ മീറ്റര്‍ അകലെയുള്ള പാലാ കത്തീഡ്രലിലെ കുടുംബ കല്ലറയിലാണ് കെഎം മാണിയുടെ ഭൗതിക ശരീരം സംസ്കരിച്ചത്.
പ്രത്യേക വാഹനത്തില്‍ വിലാപയാത്രയായാണ് മൃതദേഹം പള്ളിയിലേക്ക് കൊണ്ടുപോയത്. കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലിമിസ്, മാര്‍ ജോസഫ് കല്ലറങ്ങാട്ട് തുടങ്ങിയവര്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
സംസ്‌കാരച്ചടങ്ങുകള്‍ക്കു ശേഷം പാലാ കത്തീഡ്രല്‍ പാരിഷ് ഹാളില്‍ അനുശോചന സമ്മേളനം നടന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് മൃതദേഹം സംസ്കരിച്ചത്.
തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ പതിനായിരങ്ങളാണ് പള്ളി മുറ്റത്തേക്ക് ഒഴുകിയെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here