വടകരയെ ആവേശത്തിലാക്കി മുഖ്യമന്ത്രിയുടെ പ്രര്യടനം

വടകരയെ ആവേശത്തിലാറാടിച്ച് മുഖ്യമന്ത്രിയുടെ പര്യടനം. വടകരയിലും കൊയിലാണ്ടിയിലും കുറ്റ്യാടിയിലും പതിനായിരങ്ങളാണ് തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ പങ്കെടുത്തത്. വയനാട്ടിലെ എൽഡിഎഫിന്റെ കരുത്ത് കൽപ്പറ്റയിലെ റോഡ് ഷോയിലൂടെ തെളിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു .

വടകര മണ്ഡലത്തിലെങ്ങും ആവേശം വിതച്ചാണ് മുഖ്യമന്ത്രി പിണറായി വിജയൻ പര്യടനത്തിനെത്തിയത്. ഓരോ കേന്ദ്രങ്ങളിലും പതിനായിരങ്ങൾ പ്രിയനേതാവിനെ കേൾക്കാനെത്തി.

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം കോൺഗ്രസിന്റെ നിലപാടിലെ പാപ്പരത്തമാണ് വ്യക്തമാക്കുന്നതെന്ന് പിണറായി പറഞ്ഞു.

കൽപ്പറ്റയിൽ നടന്ന റോഡ് ഷോ വയനാട്ടിലെ എൽഡിഎഫിന്റെ കരുത്തെന്തെന്ന് തെളിയിച്ചു .രാഹുൽ ഗാന്ധി കേരളത്തിലെ ഒട്ടുമിക്ക കോൺഗ്രസുകാരെയും കൂട്ടിയാണ് റോഡ് ഷോ നടത്തിയത്.

എന്നാൽ കൽപ്പറ്റ അസംബ്ലി മണ്ഡലത്തിലെ ജനങ്ങൾ മാത്രമാണ് എൽഡിഎഫ് റാലിയിൽ അണിനിരന്നതെന്നും പിണറായി പറഞ്ഞു .

കേരളത്തിൽ വിവാദത്തിലൂടെ വികസനം മുടക്കാനാണ് പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ ശ്രമിക്കുന്നത്. വിവാദം വിവാദത്തിന്റെ വഴിക്കും വികസനം വികസനം വികസനത്തിന്റെ വഴിക്കും പോകുമെന്നും അദ്ദേഹം വ്യക്തമാക്കി

മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സിഎൻ ചന്ദ്രൻ, സി കെ നാണു എം എൽ എ മനയത്ത് ചന്ദ്രൻ ,പി മോഹനൻ എ എൻ ഷംസീർ എം എൽ എ തുടങ്ങിയവരും സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News