കണ്ണൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ശ്രീമതി ടീച്ചറെ മണവാട്ടിയായി ആനയിച്ച് മൊഞ്ചത്തിമാര്‍

കണ്ണൂരിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ശ്രീമതി ടീച്ചറെ മണവാട്ടിയായി ആനയിച്ച് കണ്ണൂര്‍ സിറ്റിയിലെ മൊഞ്ചത്തിമാര്‍.

ഒപ്പനയും ദഫ് മുട്ടും കോല്‍ല്‍ക്കളിയുമായാണ് കണ്ണൂര്‍ സിറ്റി ശ്രീമതി ടീച്ചറെ സ്വീകരിച്ചത്.വോട്ട് തേടിയെത്തിയ ശ്രീമതി ടീച്ചര്‍ക്ക് ചരിത്രം ഉറങ്ങുന്ന പുരാതന പട്ടണം വീരോചിത വരവേല്‍പ്പാണ് നല്‍കിയത്.

മാപ്പിള ഇശല്‍ പെയ്തിറങ്ങിയ കല്യാണ രാവിന്റെ ആരവത്തിലായിരുന്നു കണ്ണൂര്‍ സിറ്റി.ഓപ്പനപാട്ടിനൊപ്പം ചുവട് വച്ചാണ് സിറ്റിയിലെ മൊഞ്ചത്തികള്‍ ശ്രീമതി ടീച്ചറെ ആനയിച്ചത്.

താളത്തില്‍ കൈമുട്ടി പാടി മണവാട്ടിയായി നാടിന്റെ വികസന നായിക.സായം സന്ധ്യയില്‍ ചരിത്രം ഉറങ്ങുന്ന പുരാതന പട്ടണം ശ്രീമതി ടീച്ചര്‍ക്ക് നല്‍കിയത് വീരോചിത വരവേല്‍പ്പ്.

കണ്ണൂര്‍ സിറ്റിയെ ഇളക്കി മറിച്ച ഘോഷയാത്ര.റോഡിന് ഇരുവശവുമുള്ള വീടുകളില്‍ നിന്നും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ വിജയാശംസകള്‍.മത സൗഹാര്‍ദത്തിന്റെ സാഹോദര്യത്തിന്റെയും പാരമ്പര്യമുള്ള നാട് ഇടത് പക്ഷ വിജയത്തിനായി ഒത്തു ചേര്‍ന്നത് മറ്റൊരു ചരിത്രം രചിച്ചു കൊണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel