
കാസറഗോഡ് മണ്ഡലം ബിജെപി സ്ഥാനാര്‍ത്ഥിയെ ഇരിണാവ് റോഡില്‍ ആക്രമിച്ചെന്ന കള്ളക്കഥ പൊളിച്ച് സിസിടിവി ദൃശ്യങ്ങള്‍. സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങളില്‍ ആക്രമണം നടന്നതിന്റെ സൂചന പോലുമില്ല.
സ്ഥാനാര്‍ഥി രവീശ തന്ത്രി കുണ്ടാര്‍ ഹസ്തദാനത്തിന് ശ്രമിച്ചപ്പോള്‍ ചില യുവാക്കള്‍ വിസമ്മതിച്ചത് മാത്രമാണ് സിസിടിവി ദൃശ്യങ്ങളില്‍ ഉള്ളത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ വ്യാജ പരാതിയില്‍ യുവാക്കള്‍ക്കെതിരെ കേസെടുത്ത പോലീസും വെട്ടിലായി.
കഴിഞ്ഞ ചൊവ്വാഴ്ച ഇരിണാവ് റോഡില്‍ വോട്ട് അഭ്യര്‍ത്ഥിച്ച് എത്തിയ ബിജെപി സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാറിനെ സി പി ഐ എം പ്രവര്‍ത്തകര്‍ ആക്രമിച്ചു എന്നായിരുന്നു വ്യാജ പ്രചരണം.
സ്ഥാനാര്‍ത്ഥിയുടെ പരാതിയില്‍ മൂന്ന് യുവാക്കള്‍ക്കെതിരെ പോലിസ് കേസ് എടുക്കുകയും ചെയ്തു. എന്നാല്‍ അക്രമ സംഭവം നടന്നു എന്ന് പറയുന്ന പ്രദേശത്തെ സി സി ടി വി യില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ബി ജെ പി യുടേത് പച്ചക്കള്ളമാണ് എന്ന് തെളിഞ്ഞത്.
ദൃശ്യങ്ങളില്‍ അക്രമത്തിന്റെ ഒരു സൂചന പോലും ഇല്ല. ചില യുവാക്കള്‍ ബി ജെ പി സ്ഥാനാര്‍ത്ഥിക്ക് ഹസ്തദാനം നല്‍കാന്‍ വിസമ്മതിക്കുന്നത് മാത്രമാണ് ദൃശ്യങ്ങളില്‍ ഉള്ളത്.യുവാക്കള്‍ കൈ കൊടുക്കാന്‍ വിസമ്മതിച്ചതിന്റെ ജാള്യത മറക്കാനാണ് അക്രമ കഥ മെനഞ്ഞത്.
സ്ഥാനാര്‍ത്ഥിയെ അക്രമിച്ചുവെന്നും ബൈക്കിടിച്ച് പരിക്കേല്‍ല്‍പ്പിക്കാന്‍ ശ്രമിച്ചു എന്നുമായിരുന്നു പരാതി.സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ വ്യാജ പരാതിയില്‍ മൂന്ന് യുവാക്കള്‍ക്കെതിരെ കേസ് എടുത്ത പോലീസിനെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here