റെക്കോര്‍ഡ് ലാഭം ആവര്‍ത്തിച്ച് സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍

റെക്കോര്‍ഡ് ലാഭം ആവര്‍ത്തിച്ച് സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങള്‍. 2018-19 സാമ്പത്തിക വര്‍ഷത്തെ കണക്കുപ്രകാരം 258.29 കോടിയാണ് ലാഭം.

17 പൊതുമേഖലാ സ്ഥാപനങ്ങളാണ് മികവുറ്റ നേട്ടം സ്വന്തമാക്കിയത്. പ്രളയം അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളിലും ഇത്തവണ ലാഭത്തില്‍ 10 കോടി രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്.

മാര്‍ച്ച് 31 ന് അവസാനിച്ച 2018-19 സാമ്പത്തിക വര്‍ഷത്തെ കണക്കുപ്രകാരമാണ് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സുവര്‍ണനേട്ടം സ്വന്തമാക്കിയത്.

17 പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭം കൈവരിച്ചപ്പോള്‍ ആകെ ലാഭം 258.29 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തികവര്‍ഷം 14 സ്ഥാപനങ്ങളാണ് ലാഭത്തിലായിരുന്നത്.

കെഎംഎംഎല്‍, ടിസിസി, ടൈറ്റാനിയം, കെല്‍ട്രോണ്‍, കെഎസ്ഡിപി, ടെല്‍ക്ക് തുടങ്ങിയ സ്ഥാപനങ്ങള്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മീറ്റര്‍ കമ്പനി, കേരളാ സെറാമിക്‌സ്, മെറ്റല്‍ ഇന്‍ഡസ്ട്രീസ് എന്നിവരാണ് ലാഭപ്പട്ടികയില്‍ കടന്ന പുതുമുഖ സ്ഥാപനങ്ങള്‍.

യുഡിഎഫ് സര്‍ക്കാരിന്റെ അവസാന വര്‍ഷം പൊതുമേഖലാ വ്യവസായ സ്ഥപനങ്ങള്‍ 132 കോടി രൂപ നഷ്ടത്തിലായിരുന്നു. എന്നാല്‍, ഈ സര്‍ക്കാര്‍ വന്ന ആദ്യ വര്‍ഷം തന്നെ നഷ്ടം 71 കൂടിയായി കുറച്ചു.

തുടര്‍ന്ന് 2017-18 വര്‍ഷം 248 കോടി രൂപയുടെ ലാഭത്തില്‍ എത്തിച്ചു. പ്രളയം അടക്കമുള്ള പ്രതികൂല സാഹചര്യങ്ങളിലും ഇത്തവണ ലാഭത്തില്‍ 10 കോടി രൂപയുടെ വര്‍ദ്ധനവാണുണ്ടായത്.

ലാഭത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളെ പോലും കേന്ദ്ര സര്‍ക്കാര്‍ വിറ്റുതുലയ്ക്കുമ്പോഴാണ് കേരളത്തിന്റെ നേട്ടം എന്നതും ശ്രദ്ധേയം. കേന്ദ്രം വില്‍ക്കാന്‍ തീരുമാനിച്ച പാലക്കട് ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കാനും ഒപ്പം കാസര്‍കോടുള്ള ബിഎച്ച്ഇഎല്ലിന്റെ 51 ശതമാനം ഓഹരി വാങ്ങാനും സംസ്ഥാനം തീരുമാനിച്ചതും പൊതുമേഖലയെ സംരക്ഷിക്കുമെന്ന നിലപാടിന്റെ ഭാഗമായിരുന്നു.

പൊതുമേഖലാ സ്ഥാപനങ്ങളെ നവീകരിക്കാനും വികസനപ്രവര്‍ത്തനങ്ങള്‍ക്കുമായി വിപുലമായ പദ്ധതികളാണ് വ്യവസായവകുപ്പ് നടപ്പാക്കുന്നത്. രാജ്യത്തിനാകെ മാതൃകയാകുന്ന ഈ കേരള ബദല്‍ കൂടുതല്‍ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകുമെന്ന് വ്യവസായമന്ത്രി ഇ.പി.ജയരാജന്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News