കഴിഞ്ഞ ദിവസമാണ് മലയാളത്തിലെ മുഖ്യധാര നടനായ സണ്ണി വെയ്ന്‍ വിവാഹിതനായത്. മാധ്യമങ്ങളോ സിനിമയില്‍ ഉള്ളവരോ ആരും തന്നെ ഇക്കാര്യം അറിഞ്ഞിരുന്നില്ല. ഗുരുവായൂരില്‍ നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ് സംഭവം എല്ലാവരും അറിയുന്നത്.

ഇതോടെ സണ്ണി വെയിന്റെ ആരാധികമാരെല്ലാം കടുത്ത നിരാശയിലാണ്. ഈ സമയത്താണ് ഉണ്ണി മുകുന്ദനെ കളിയാക്കി ഒരു പെണ്‍കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വന്നത്. ഇതിന് ഉണ്ണി മുകുന്ദന്‍ മറുപടിയും നല്‍കി എന്നതാണ് മറ്റൊരു പ്രത്യേകത.

ആരെയും അറിയിക്കാതെ പെട്ടെന്നൊരു ദിവസം വിവാഹം കഴിച്ചാല്‍ ഉണ്ണിയുടെ അഞ്ച് തലമുറയെ വരെ താന്‍ പ്രാകുമെന്നായിരുന്നു ആരാധികയുടെ പോസ്റ്റ്.

വല്ല ലൈനോ, കല്യാണം കഴിക്കാന്‍ പാകത്തിലുള്ള ബല്യകാല സുഹൃത്തുക്കളോ ഉണ്ടെങ്കില്‍ ഇപ്പൊ പറഞ്ഞോണം.. അല്ലാതെ പെട്ടൊന്നൊരീസം ഇങ്ങനെ ഗുരുവായൂര് പോയ് താലികെട്ടീന്നെങ്ങാനും അറിഞ്ഞാല്‍ താങ്കളുടെ അഞ്ച്് തലമുറയെ ഞാന്‍ പ്രാകി കൊല്ലും.

അതിന് ഉണ്ണി മുകുന്ദന്റെ മറുപടി
ഒരു ഫോര്‍വേഡഡ് മെസ്സേജ് കിട്ടി. എന്തായാലും കണ്ടപ്പോ ഒരു മറുപടി കൊടുക്കാന്‍ മികച്ച ഒരിത്.
‘ലൈന്‍’ എന്ന് പറഞ്ഞത് ഞാന്‍ ഇഷ്ടപെടുന്ന ഒരു പെണ്‍കുട്ടിയെക്കുറിച്ചാണെങ്കില്‍ അങ്ങനെ ഒരാള്‍ ഇല്ല അഞ്ജന, പിന്നെ ബാല്യകാല സുഹൃത്തുക്കള്‍ ഒക്കെ പണ്ടേ കെട്ടി പോയി.. പെട്ടന്നൊന്നും പ്ലാന്‍ ഇല്ല. എന്തൊക്കെ ആയാലും അഞ്ച് തലമുറയെ പ്രാകി കളയരുത്?? അതൊക്കെ കൊഞ്ചം ഓവര്‍