ഡ്രെഡ്ജര്‍ അഴിമതി; ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കേസ്

സസ്പെന്‍ഷനിലുള്ള ഡിജിപി ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അഴിമതിക്കേസെടുത്തു. തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ അഴിമതി നടത്തിയെന്ന് ആരോപിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ജേക്കബ് തോമസിനെ പ്രതിയാക്കി എഫ്‌ഐആര്‍ സമര്‍പ്പിച്ചു.

തുറമുഖ വകുപ്പ് ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതില്‍ അഴിമതിയെന്നാണ് കേസ്. എട്ടു കോടിക്കാണ് ഡ്രെഡ്ജന്‍ വാങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ 19 കോടി രൂപക്കാണ് വാങ്ങിയത്. അതിന്? സര്‍ക്കാര്‍ അനുമതി ഉണ്ടായിരുന്നില്ല. ഈ ഇനത്തില്‍ സര്‍ക്കാറിന് കോടികളുടെ നഷ്ടമുണ്ടായെന്നാണ് ആരോപണം.

ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നിലവില്‍ ഒന്നര വര്‍ഷമായി സസ്‌പെന്‍ഷനിലാണ് ജേക്കബ് തോമസ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel