കോണ്‍ഗ്രസ് നേതാക്കള്‍ സഹകരിക്കുന്നില്ല; തരൂരിന് പിന്നാലെ പരാതിയുമായി കെ മുരളീധരനും രംഗത്ത്

കോഴിക്കോട്: ശശി തരൂരിന് പിന്നാലെ കെ മുരളീധരനും പരാതിയുമായി രംഗത്ത്. വടകരയില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ സഹകരിക്കുന്നില്ലെന്നാണ് മുരളീധരന്റെ പരാതി.

വട്ടിയൂര്‍ക്കാവ് എംഎല്‍എ ആയ കെ മുരളീധരനെ കൊട്ടിഘോഷിച്ചാണ് കോണ്‍ഗ്രസ് നേതൃത്വം വടകരയിലെ സ്ഥാനാര്‍ത്ഥിയായി അവതരിപ്പിച്ചത്. എന്നാല്‍ ആദ്യഘട്ടത്തിലെ ആവേശമൊന്നും ഇപ്പോഴില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

പ്രാദേശിക നേതാക്കള്‍ വലിയ രീതിയില്‍ സഹകരിക്കുന്നില്ലെന്ന പരാതിയു കെ മുരളീധരന്‍ തന്നെ ഉന്നയിച്ചതായാണ് സൂചന. കോണ്‍ഗ്രസ് ദേശീയ സംസ്ഥാന നേതാക്കളെ മുരളീധരന്‍ ഇക്കാര്യം അറിയിച്ച് കഴിഞ്ഞു.

അതേ സമയം, പ്രചാരണരംഗത്ത് വേണ്ട വിധത്തിലുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നിലെന്നെ പരാതി താഴെത്തട്ടിലുള്ള പ്രവര്‍ത്തകരും ഉന്നയിക്കുന്നുണ്ട്. വടകരയില്‍ പ്രചാരണ ചുമതലയുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധി മല്‍സരിക്കുന്ന വയനാട്ടിലേക്ക് കേന്ദ്രീകരിക്കുന്നതും യു ഡി എഫിനെ പ്രതിസന്ധിയിലാകുന്നു.

പ്രചാരണരംഗത്തെ പിന്നോക്കാവസ്ഥയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി അതൃപ്തി അറിയിച്ചുവെന്നാണ് വിവരം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജജയരാജന്റെ നാടിളക്കിയുള്ള പ്രചാരണത്തിന് മുമ്പില്‍ യുഡിഎഫ് നേതൃത്വം പതറുകയാണ് എന്നും പ്രവര്‍ത്തകര്‍ക്കിടയില്‍ സംസാരമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here