തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സൈനീക നേട്ടങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്‍ സൈനികര്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സൈനീക നേട്ടങ്ങള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്‍ സേനാമേധാവിമരടക്കം 150 സൈനീകര്‍ രാഷ്ട്രപതിയ്ക്ക് കത്തെഴുതി.

മോദി സേനയെന്ന യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവും കത്തിലുണ്ട്. അതിര്‍ത്തി കടന്നുള്ള സൈനീക നേട്ടങ്ങള്‍ രാഷ്ട്രിയത്തിനായി ഉപയോഗിക്കുന്നതും അംഗീകരിക്കാനാവില്ലെന്നും മുന്‍ സൈനീകര്‍ രാഷ്ട്രപതിയെ അറിയിച്ചു.

സൈന്യത്തിന്റെ രാഷ്ട്രിയത്തിനതീതമായ സ്വഭാവും മതേതരത്വവും കാത്ത് സൂക്ഷിക്കാന്‍ രാഷ്ട്രപതി ഇടപെടണമെന്നാവശ്യപ്പെട്ടാണ് 150 സൈനീകരുടെ കത്ത് ആരംഭിക്കുന്നത്.

തിരഞ്ഞെടുപ്പില്‍ രാഷ്ട്രിയ ആവശ്യത്തിനായി സൈനീക നേട്ടങ്ങള്‍ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല.സൈന്യം നടത്തിയ അതിര്‍ത്തി കടന്നുള്ള അക്രമങ്ങള്‍ പോലും പ്രചാരണത്തിനായി ഉപയോഗിക്കുന്നവര്‍ സൈന്യത്തെ മോദി സേനയെന്ന വിളിക്കുന്ന തരത്തില്‍ വളര്‍ന്നു.

ഇത് അനുചിതമാണന്നും രാഷ്ട്രപതിയ്ക്ക് എഴുതിയ കത്തില്‍ വിമര്‍ശിക്കുന്നു.കരസേന തലവന്‍മാരായിരുന്ന ഫ്രാന്‍സിസ് റോഡ്രിഗോസ്, ശങ്കര്‍ റോയ്ചൗധരി,ദീപക് കപൂര്‍ എന്നിവരും വ്യോമസേന തലവന്‍മാരായിരുന്ന ലക്ഷ്മിനാരായണ്‍ രാമദാസ്,വിഷ്ണു ഭഗവത്,അരുണ്‍ പ്രകാശ്, സുരേഷ് മെഹ്ത്ത വ്യോമസേന മുന്‍ മേധാവി എന്‍.സി.സുരി എന്നിവരും കത്തില്‍ ഉള്‍പ്പെടുന്നു.മിലിട്ടറി യുണിഫോം,ചിന്ഹനങ്ങള്‍ ഉപയോഗിക്കുന്നതില്‍ നിന്നും രാഷ്ട്രിയപാര്‍ടികളെ വിലക്കണം.

അഭിനന്ദന്‍ വര്‍ധമാന്റെ ചിത്രം ഉപയോഗിച്ച് വോട്ട് തേടുന്നതിനെ അതി രൂക്ഷമായ ഭാഷയിലാണ് സൈനീകര്‍ എതിര്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പുല്‍വാമ ആക്രമണത്തില്‍ മരിച്ച സൈനീകരുടെ പേരില്‍ വോട്ട് ചോദിച്ചിരുന്നു.ഇതിന് പിന്നാലെയാണ് സൈനീകര്‍ രാഷ്ട്രപതിയ്ക്ക് കത്തെഴുതിയത് എന്നത് ശ്രദ്ധേയം. കത്തിന്റെ പകര്‍പ്പ് തിരഞ്ഞെടുപ്പ് കമ്മീഷനും നല്‍കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News