ദേശസ്നേഹം പറയുന്ന മോദി ജാലിയന്‍ വാലാബാഗില്‍ ബ്രിട്ടണെക്കൊണ്ട് മാപ്പ് പറയിക്കാന്‍ ഒരക്ഷരം മിണ്ടിയോ? എംബി രാജേഷിന്‍റെ ചോദ്യം വൈറല്‍

ജാലിയിന്‍ വാലാബാഗ് സംഭവത്തില്‍ നൂറ് വര്‍ഷത്തിനു ശേഷം ബ്രിട്ടണ്‍ ഖേദം പ്രകടിപ്പിച്ചിരിക്കുന്നു. മാപ്പ് പറയണമെന്ന ബ്രിട്ടീഷ് എംപി മാരുടെ സമ്മര്‍ദ്ദത്തെത്തുടര്‍ന്നായിരുന്നു തെരേസമെയുടെ നടപടി.

എന്നാല്‍ ഇക്കാര്യത്തില്‍ ബ്രിട്ടണെക്കൊണ്ട് മാപ്പ് പറയിക്കാന്‍ ദേശസ്നേഹത്തിന്‍റെ വക്താക്കളാണെന്നവകാശപ്പെടുന്ന മോദി എന്തെങ്കിലും ചെയ്തോ എന്നാണ് MB രാജേഷിന്‍റെ ചോദ്യം.

ബ്രിട്ടണ്‍ മാപ്പ് പറയണമെന്നാവശ്യപ്പെടുന്ന പ്രമേയം താന്‍ ഫെബ്രുവരിയില്‍ പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചപ്പോള്‍ അതിനോട് മുഖം തിരിക്കുകയാണ് മോദി ചെയ്തതെന്നും എംബി രാജേഷ് പറയുന്നു.

എംബി രാജേഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: 

ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ബ്രീട്ടീഷ് പ്രധാനമന്ത്രി തെരേസ മേ ഇന്നലെ ഖേദം പ്രകടിപ്പിച്ചു. കൂട്ടക്കൊലയിൽ ബ്രിട്ടൻ മാപ്പു പറയണമെന്ന് ബ്രിട്ടീഷ് എം.പി.മാരുടെ സമ്മർദ്ദത്തിന്റെ ഫലമായാണ് കൂട്ടക്കൊലയുടെ ശതാബ്ദി വർഷത്തിൽ തെരേസ മേ ഈ ഖേദ പ്രകടനമെങ്കിലും നടത്താൻ തയ്യാറായത്. നൂറ് വർഷങ്ങൾക്കിപ്പുറവും ആ മഹാപാതകത്തെ ഉള്ളു തുറന്നു മാപ്പു പറയാൻ ബ്രിട്ടീഷ് ഭരണകൂടം മടിക്കുന്നതിനു ന്യായീകരണമില്ല. കൂട്ടക്കൊലയിൽ ബ്രിട്ടൻ മാപ്പു പറയണമെന്ന ആവശ്യപ്പെടുന്ന പ്രമേയം പാർലമെന്റ് പാസ്സാക്കണമെന്ന് ഫെബ്രുവരി 13 ന് ഞാൻ പാർലമെന്റിൽ ആവശ്യപ്പെട്ടിരുന്നു. ഇന്നത്തെ മലയാള മനോരമ ദിനപത്രവും ചില ദേശീയ മാധ്യമങ്ങളും ഇക്കാര്യം പരാമർ്ശിച്ചിട്ടുണ്ട്. എന്നാൽ ദേശസ്‌നേഹത്തിന്റെ കുത്തക അവകാശപ്പെടുന്ന മോഡി സർക്കാർ അങ്ങനെയൊരു പ്രമേയം കൊണ്ടുവരാൻ സന്നദ്ധമായില്ല. ഞാനടക്കമുള്ള ചില എം.പി.മാർ ഉന്നയിച്ച ആവശ്യം മോഡി സർക്കാരിന് സ്വീകാര്യമായില്ല. ബ്രിട്ടീഷ് എം.പി. മാർ ഉന്നയിച്ച ഈ ആവശ്യം ഭാഗികമായി എങ്കിലും തെരേസ്സ മേ അംഗീകരിച്ചു. ബ്രിട്ടനിലെ ഇടതുപക്ഷ നേതാവായ ജെറമി കോർബിനാണ് ബ്രിട്ടീഷ് സർക്കാർ ഇന്ത്യയോട് മാപ്പു പറയണമെന്ന ആവശ്യം ഉന്നയിക്കാൻ നേതൃത്വം കൊടുത്തത്. ഇടതുപക്ഷം ഇവിടെയാണെങ്കിലും അവിടെയാണെങ്കിലും മാനവികതയുടെ ചേരിയിലാണ്. സാമ്രാജ്യത്വ വിരോധമാണ് അതിന്റെ മുഖമുദ്ര. ഖേദപ്രകടനം പോരാ, ബ്രിട്ടീഷ് ഭരണകൂടം മാപ്പു പറയുക തന്നെ വേണമെന്ന് ആവശ്യപ്പെടാൻ നാഴികക്ക് നാൽപ്പതു വട്ടം ദേശസ്നേഹം പറയുന്ന മോഡിക്ക് ധൈര്യമുണ്ടോ?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News