തീയേറ്ററുകളെ ഇളക്കിമറിച്ച് മമ്മൂട്ടി ചിത്രം മധുരരാജ. യുവാക്കളെയും കുടുംബപ്രേക്ഷകരെയും ചിത്രം ഒരു പോലെ കയ്യിലെടുത്തു.

മാസ്സ് മസാല ജോണറില്‍ നല്ല സിനിമകളെടുക്കാനുള്ള മിടുക്ക് വൈശാഖ് ആവര്‍ത്തിച്ചു.

മദ്യ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഫ്‌ലാഷ് ബാക്കിലൂടെ ആരംഭിക്കുന്ന ചിത്രം. തുടര്‍ന്ന് പാമ്പിന്‍ തുരുത്തിലേയ്ക്കുള്ള രാജയുടെ മാസ്സ് എന്‍ട്രിയോടെ സിനിമയുടെ രൂപവും ഭാവവും മാറുന്നു.

മാസ്സ് മസാല ജോണറില്‍ നല്ല സിനിമകളെടുക്കാനുള്ള മിടുക്ക് വൈശാഖ് ആവര്‍ത്തിച്ചു. പുലിമുരുകന് ശേഷം ഒരുക്കിയ മധുരരാജാ കെട്ടിലും മട്ടിലും എല്ലാം വൈശാഖിന്റെ മുന്‍ ചിത്രത്തിനോട് കട്ടക്ക് കട്ട നില്കുന്നത് തന്നെയാണെന്ന് തെളിയിച്ചു. മാന്‍ ആന്റ് വൈല്‍ഡ് എന്ന കോണ്‍സെപ്റ്റ് മികവോടെ ആഭ്രപാളിയില്‍ എത്തിക്കാനും സാധിച്ചു.

പുലിമുരുകനിലെ ഡാഡി ഗിരിജ, നടേശനിലൂടെ അതി ശക്തനായ ഒരു വില്ലനെ തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത്. പീറ്റര്‍ ഹെയ്ന്‍ എന്ന മാസ്റ്ററിനെ ആവോളം വൈശാഖ് ഉപയോഗിച്ചിട്ടുണ്ട്. ഒപ്പം ഗ്രാഫിക്‌സ് രംഗങ്ങളും ആക്ഷന്‍ രംഗങ്ങളുമാണ് ചിത്രത്തിന്റെ നെടുംതൂണ്‍. തമിഴ്‌നടന്‍ ജയ് അവതരിപ്പിക്കുന്ന ചിന്നന്‍, അനുശ്രീയുടെ വാസന്തി എന്നിവരും കൈയ്യടി നേടി.

ഷംന കാസിം, സലീം രാജ്, നെടുമുടുവേണു, വിജയരാഘവന്‍, സിദ്ദിഖ് തുടങ്ങി വലിയ താരനിരതന്നെയാണ് ചിത്രത്തിലുള്ളത്. യുവാക്കളെയും കുടുംബപ്രേക്ഷകരെയും ചിത്രം ഒരു പോലെ കയ്യിലെടുത്തു.

മമ്മൂട്ടിയുടെ മാസ് ഡയലോഗുകകളും വൈകാരികമായ നിമഷങ്ങള്‍ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്നു. രണ്ടാം പകുതി തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ സമകാലിന രാഷ്ടീയ വിഷയങ്ങളിലൂടെയും ചിത്രം കടന്നുപോകുന്നു.

2010ലെ പോക്കിരിരാജയുടെ രണ്ടാം പതിപ്പില്‍ കെട്ടിലും മട്ടിലും കൊലമാസ് തന്നെയാണ് എന്ന് മധുരരാജാ തെളിയിച്ചു. ഉത്സവ പ്രതീതിയാണ് ചിത്രത്തിന്റെ പ്രദര്‍ശനം നടക്കുന്നത്.