മലയാളത്തിന്റെ മെഗാ സ്റ്റാറുകളായ മമ്മൂട്ടിയും മോഹന്‍ലാലും ഒരേ വേദിയിലെത്തുന്ന മെഗാ ഷോ ഇശല്‍ ലൈല ശനിയാഴ്ചയും ഞായറാഴ്ചയും രാത്രി 7.30ന് കൈരളി ടിവി സംപ്രേഷണം ചെയ്യും.

പൃഥ്വിരാജ്, മഞ്ജുവാര്യര്‍, ടൊവിനോ തോമസ്, ഗായിക കെഎസ് ചിത്ര എന്നിവരും അണിനിരക്കുന്ന മെഗാ ഷോ ഇതിനകം തന്നെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാ വിഷയമായി കഴിഞ്ഞതാണ്.

റിമിയുടെ തട്ടുപൊളിപ്പന്‍ ഗാനങ്ങളും മിയ, നൂറിന്‍ എന്നിവരുടെ നൃത്തങ്ങളും അനീഷ് രവി-അനു ജോസഫ് കൂട്ടുകെട്ടിന്റെ ഹാസ്യപരിപാടികളും പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമാകും.

ഇത്രയേറെ താരസാന്നിധ്യമുള്ള ഒരു പരിപാടി സമീപകാല ടെലിവിഷന്‍ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. വിഷു ആഘോഷങ്ങളോട് അനുബന്ധിച്ചാണ് കൈരളി ടിവി 13,14 തീയതികളില്‍ രാത്രി 7.30ന് ഇശല്‍ ലൈല സംപ്രേഷണം ചെയ്യുന്നത്.