ലൈംഗികമായി പീഡിപ്പിച്ചു, മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; പരാതിയുമായി പ്രമുഖ സീരിയല്‍ നടി

ലൈംഗികമായി പീഡിപ്പിച്ചെന്നും മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചെന്നും ആരോപിച്ച് കായംകുളം സ്വദേശിനിയായ സീരിയല്‍ നടി പൊലീസില്‍ പരാതി നല്‍കി. പ്രമുഖ ചാനലിലെ ജനപ്രിയ സീരിയലിലെ അമ്മ വേഷം ചെയ്ത് വരികെയാണ് ഇവര്‍.

ഫോണ്‍ മുഖേന പരിചയപ്പെട്ട എറണാകുളം സ്വദേശിയായ സിയ എന്ന യുവാവ് തന്നെ തോട്ടപ്പള്ളിയിലുള്ള ഹോട്ടല്‍ മുറിയിലും ചേരാവള്ളിയിലുള്ള തന്റെ വീട്ടിലും വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തതായാണ് പരാതിയില്‍ പറയുന്നത്.

താന്‍ പൊലീസില്‍ പരാതി നല്‍കിയതിലുണ്ടായ വൈരാഗ്യത്തെ തുടര്‍ന്ന് താന്‍ അറിയാതെ മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും പരാതിയുണ്ട്. കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിലുള്‍പ്പെട്ട യുവാവ് വിദേശത്താണെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News