
മുസ്ലീം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മേനകാ ഗാന്ധി. തനിക്ക് വോട്ട് ചെയ്യാതെ സഹായത്തിനായി മുസ്ലീംങ്ങള്‍ തന്റെ അടുത്ത് വരേണ്ടെന്നാണ് മേനകാ ഗാന്ധി ഭീഷണിപ്പെടുത്തിയത്.. മധ്യപ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് മേനകാ ഗാന്ധിയുടെ വിവാദപ്രസംഗം. അതേ സമയം വിവാദപ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തമായി.
മോദിയ്ക്കും, അമിത് ഷായ്ക്കും, യോഗി ആതിത്യനാഥിനും പിന്നാലെയാണ് മേനാകാ ഗാന്ധിയുടെയും വര്‍ഗീയ പ്രസംഗം. മധ്യപ്രദേശിലെ സുല്‍ത്താന്‍പൂരിലാണ് മേനകാ ഗാന്ധി വിവാദപ്രസംഗം നടത്തിയത്.
മുസ്ലീംങ്ങള്‍ വോട്ട് ചെയ്താലും ഇല്ലെങ്കിലും ഞാന്‍ ഇപ്പോള്‍ തന്നെ ജയിച്ച് കഴിഞ്ഞു. ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത്. പക്ഷെ മുസ്ലീംങ്ങളുടെ വോട്ടില്ലാതെ ജയിക്കുന്നത് എന്നെ സംബന്ധിച്ച് സുഖകരമല്ലെന്നുമാണ് മേനകാ ഗാന്ധി പ്രസംഗിച്ചത്. ഇതിനുപുറമേ മുസ്ലീംവിഭാഗത്തിനെതിരെ ഭീഷണിയും മേനകയുടെ പ്രസംഗത്തിലുണ്ട്.
ഞാന്‍ ജയിക്കുക്കയാണെന്ന് ആവര്‍ത്തിക്കുന്ന മേനകാ ഗാന്ധി മുസ്ലീംങ്ങളുടെ പിന്തുണയില്ലാതെയാണ് ജയിക്കുന്നതെങ്കില്‍ പിന്നീട് കാര്യങ്ങള്‍ അത്ര സുഖകരമായിരിക്കില്ലെന്നാണ് ഭീഷണി മുഴക്കുന്നത്. കാര്യങ്ങള്‍ മോശമായേക്കാം. പിന്നീട് ഏതെങ്കിലും മുസ്ലീങ്ങള്‍ എന്നെ കാണാന്‍ വരുമ്പോള്‍ എനിക്കൊന്ന് ആലോചിക്കേണ്ടി വരും.
എല്ലാം അങ്ങോട്ടും ഇങ്ങോട്ടും വേണം. നമ്മളാരും മഹാത്മ ഗാന്ധിയുടെ മക്കളല്ലല്ലോ എന്ന് മേനകാ ഗാന്ധി പരിഹസിക്കുകയുും ചെയ്യുന്നു. ഞങ്ങളിങ്ങനെ എല്ലാം തന്ന് അവസാനം തിരഞ്ഞെടുപ്പ് തോല്‍ക്കുക ശരിയാവില്ല.
നിങ്ങള്‍ ഉണ്ടായാലും ഉണ്ടായില്ലെങ്കിലും ഞങ്ങള്‍ ജയിക്കും. എന്നെ നിങ്ങള്‍ക്ക് ആവശ്യം വരുമെന്നും മേനകാ ഗാന്ധി ഭീഷണിപ്പെടുത്തുന്നു.ഇതോടെ പിലിഭിത്തില്‍ നിന്നും സുല്‍ത്താന്‍പൂരിലേക്ക് മണ്ഡലം മാറി മത്സരിക്കുന്ന മേനകാ ഗാന്ധി തോല്‍ക്കുമെന്ന പേടികൊണ്ടാണ് ഭീഷണിയുമായി രംഗത്തെത്തിയതെന്ന വിലയിരുത്തലും ശക്തമായിക്കഴിഞ്ഞു. അതേസമയം മേനകാ ഗാന്ധിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്. മേനകാ ഗാന്ധിക്കെതിരെ കേസെടുക്കണമെും സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here