വ്യാജ അക്കൗണ്ടില്‍ പ്രചരണം നടത്തുന്നവരും, സ്ഥാനാര്‍ഥികളെ വ്യക്തഹത്യ നടത്തുന്നവരും കുടുങ്ങും

സാമൂഹിക മാധ്യമങ്ങളില്‍ വോട്ടുപിടുത്തവും പ്രചരണവും സൂക്ഷ്മമായി നിരീക്ഷിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രൂപവത്കരിച്ച മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ സംസ്ഥാന ജില്ലാതല കമ്മിറ്റികളാണ് നിരീക്ഷണം നടത്തുന്നത്.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, വാട്‌സ്ആപ്പ്, എസ്എംഎസുകള്‍ എന്നിവയെല്ലാം നിരീക്ഷണവിധേയമാണ്. സ്ഥാനാര്‍ഥികളെ വ്യക്തിഹത്യ നടത്തുന്നവരും സഭ്യമല്ലാത്ത രീതിയില്‍ ഉള്ള കമന്റുകളും പാടില്ല.

വ്യാജ അക്കൗണ്ടുണ്ടാക്കി പ്രചാരണം നടത്താന്‍ പാടില്ല. റേഡിയോ, ടിവി, മറ്റ് ഇലക്‌ട്രോണിക് മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും പരസ്യം നല്‍കുന്നതിന് മീഡിയാ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here