മുസ്ലീം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി; മേനക ഗാന്ധിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ദില്ലി: മുസ്ലീം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയ കേന്ദ്ര മന്ത്രി മേനക ഗാന്ധിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

സുല്‍ത്താന്‍പൂര്‍ ജില്ല മജിസ്ട്രേറ്റ് ആണ് നോട്ടീസ് നല്‍കിയത്. മുസ്ലിങ്ങളുടെ വോട്ടില്ലാതെയാണ് ജയിക്കുന്നതെങ്കില്‍ പിന്നെ അവരുടെ ആവശ്യങ്ങള്‍ക്ക് തന്നെ സമീപിക്കേണ്ടതില്ല എന്നായിരുന്നു മേനക ഗാന്ധിയുടെ പ്രസംഗം. വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും റിപ്പോര്‍ട്ട് നല്‍കി.

മധ്യപ്രദേശിലെ സുല്‍ത്താന്‍പൂരിലായിരുന്നു മുസ്ലിം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയുള്ള കേന്ദ്ര മന്ത്രി മേനക ഗാന്ധിയുടെ പ്രസംഗം.

എന്തായാലും താന്‍ ഇവിടെ ജയിക്കുകയാണ്, മുസ്ലിങ്ങളുടെ വോട്ടില്ലാതെയാണ് ജയിക്കുന്നതെങ്കില്‍, അതിന് ശേഷം സഹായങ്ങള്‍ ചോദിച്ചു കൊണ്ട് മുസ്ലിങ്ങള്‍ തന്റെ അടുത്തേക്ക് വരേണ്ട എന്നായിരുന്നു ഭീഷണി. പ്രസംഗം വിവാദമായതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടല്‍.

സുല്‍ത്താന്‍പൂര്‍ ജില്ല മജിസ്‌ട്രേറ്റ് മേനക ഗാന്ധിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കൂടാതെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ടും നല്‍കിയിട്ടുണ്ട്. മേനക ഗാന്ധിക്കെതിരെ കേസെടുക്കണമെന്നും, സ്ഥാനാര്‍ഥിത്വം റദ്ദാക്കണമെന്നും പ്രതിപക്ഷവും തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്ത് നടപടിയെടുക്കണം എന്നത് റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കും. എന്നാല്‍ പ്രസംഗം വളച്ചൊടിച്ചതാണെന്നും തനിക്ക് മുസ്ലിങ്ങളെ ഇഷ്ടമാണെന്നുമുള്ള ന്യായീകരണവുമായി മേനക ഗാന്ധിയും രംഗത്തെത്തി.

കഴിഞ്ഞ തവണ പിലിഭിത്തില്‍ നിന്നും മത്സരിച്ച മേനക ഗാന്ധി ഇത്തവണ മകന്‍ വരുന്ന ഗാന്ധിയുമായി മണ്ഡലം വെച്ചുമാറിയാണ് സുല്‍ത്താന്‍പുരിലേക്ക് എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here