മോദിയുടെ പ്രസംഗം കേട്ട് ടിവി എറിഞ്ഞ് തകര്‍ക്കുന്ന കമല്‍ഹാസന്‍: വീഡിയോ

തമിഴ്‌നാട്ടില്‍ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം സ്ഥാനാര്‍ഥികള്‍ ആദ്യ അങ്കത്തിന് ഒരുങ്ങുകയാണ്.

ഇതിന് മുന്നോടിയായി പുറത്തിറക്കിയ വീഡിയോയില്‍ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും എംകെ സ്റ്റാലിന്റെയും പ്രസംഗങ്ങള്‍ കേട്ട് അസ്വസ്ഥനായി ടീവി എറിഞ്ഞുടക്കുന്നത്.

ടിവിയില്‍ പ്രസംഗം കാണുന്ന കമല്‍ അസ്വസ്ഥനായി ടിവി തകര്‍ക്കുന്നതാണ് ദൃശ്യങ്ങള്‍.
ശേഷം ജനങ്ങളോട് കുറേ ചോദ്യങ്ങളും കമല്‍ ചോദിക്കുന്നു. വോട്ട് ബോധപൂര്‍വ്വം വിനയോഗിക്കണമെന്നും നിങ്ങളുടെ വിജയത്തില്‍ താനും കൂടെയുണ്ടായിരിക്കമെന്നും കമല്‍ വീഡിയോയില്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News