ആറ്റിങ്ങലില്‍ വീറോടെ മുന്നണികള്‍; മുന്നേറി സമ്പത്ത്

ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മൂന്ന് മുന്നണികളും വീറും വാശിയും ഉളള പോരാട്ടമാണ് കാ‍ഴ്ച്ച വെയ്ക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ ഇതിനോടകം മൂന്ന് റൗണ്ട് പര്യടനം പൂര്‍ത്തിയാക്കി ക‍ഴിഞ്ഞു.

മണ്ഡലത്തില്‍ സമ്പത്തിന് പിന്നിലായി ഓടിയെത്താനുളള പരിശ്രമത്തിലാണ് മറ്റ് മുന്നണികള്‍
ആറ്റിങ്ങല്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. എ സമ്പത്ത് പ്രചരണ രംഗത്ത് ഏറെ മുന്നിലാണ് എല്ലാ നിയോജക മണ്ഡലങ്ങലിലും ഇതിനോടകെ മൂന്ന് റൗണ്ട് പ്രചരണം പൂര്‍ത്തിയാക്കി ക‍ഴിഞ്ഞു.

എത്തുന്ന എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും വമ്പിച്ച ജനക്കൂട്ടമാണ് സ്വീകരിക്കാന്‍ എത്തുന്നത്. അതിന്‍റെ ആത്മവിശ്വാസം സമ്പത്തിനുണ്ട്.

സമ്പത്തിന്‍റെ മകള്‍ അശ്വതിയും അച്ഛന് വേണ്ടി പ്രചരണത്തിനുണ്ട് യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് നെടുമങ്ങാട് ആണ് കോയിക്കല്‍ ക്ഷേത്ര നടയില്‍ നിന്നാണ് പ്രചരണം ആരംഭിച്ചത്.

മണ്ഡലത്തില്‍ എല്ലായിടത്തും ഓടിയെത്താനുളള തത്രപാടിലാണ് അദ്ദേഹം. ബിജെപി സ്ഥാനാര്‍ത്ഥിയായ ശോഭാ സുരേന്ദ്രന്‍ കാട്ടകട മണ്ഡലത്തിലാണ് പര്യടനം നടത്തിയത്.

ആചാര ലംഘനമാണ് പ്രധാനമായും ബിജെപി മുഖ്യപ്രചരണ വിഷയം ആക്കിയിരിക്കുന്നത്. ആറ്റിങ്ങലില്‍ ശക്തമായ ത്രികോണ മല്‍സരത്തിന്‍റെ പ്രതീതി നിലനിര്‍ത്താന്‍ എല്ലാ മുന്നണികള്‍ക്കും ക‍ഴിഞ്ഞിട്ടുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here