മോദി സംസാരിക്കുന്നത് ആര്‍എസ്എസ് ശബ്ദത്തില്‍: വിഎസ്

ആർഎസ്എസ് ശബ്ദത്തിൽ ആണ് മോഡി സംസാരിക്കുന്നത് എന്ന് വി എസ് അച്യുതാനന്ദൻ. സൈനികരോഡ് സ്നേഹം ആണെന്ന്നു പറയുന്ന മോദി യുടെ കാലത്തു ആണ്

എറ്റവും കൂടുതൽ സൈനികർ മരിച്ചതും എന്നും വി എസ് പറഞ്ഞു. കോഴിക്കോട് ലോക്സഭ മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എ പ്രദീപ് കുമാറിന്റെ പ്രചരണാർത്ഥം സംസാരിക്കുകയായിരുന്നു അദ്ദേഹം

ബിജെപി യുടെയും കോൺഗ്രസിന്റെയും ജനവിരുദ്ധ നയങ്ങൾക്ക് എതിരെ രൂക്ഷ വിമർശനം ഉന്നയിച്ചായിരുന്നു വി എസ് സംസാരിച്ചത് .

ആർ എസ് എസ് ശബ്ദത്തി ൽ ആണ് മോഡി സംസാരിക്കുന്നത് എന്ന് വി എസ് അച്യുതാനന്ദൻ. സൈനികരോട് സ്നേഹം ആണെന്നു പറയുന്ന മോദിയുടെ കാലത്താണ് എറ്റവും കൂടുതൽ സൈനികർ മരിച്ചത്.

അധ്വാനിക്കുന്ന ജനതയുടെ കൂടെ ആണ് എന്നും ഇടതുപക്ഷം ന്യൂന പക്ഷങ്ങളെയും സ്ത്രീകളെയും എക്കാലവും പരിഗണിക്കുന്നത് ഇടതുപക്ഷം ആണ് എന്നും അദ്ദേഹം പറഞ്ഞു.

ജനകീയ എംഎൽഎ എന്നാണ് പ്രദീപ് കുമാർ. കോഴിക്കോട് ലോക്സഭാ മണ്ഡലം പ്രദീപ് കുമാർ ന്റെ കൈയിൽ സുരക്ഷിതം ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു

എ പ്രദീപ് കുമാറിന്റെ പ്രചരണാർത്ഥം നടന്ന റാലിയിൽ ആയിരങ്ങൾ ആണ് പങ്കെടുത്തത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ വൻ ജനാവലിയാണ് പരിപാടിയിൽ പങ്കെടുത്തത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News