മമ്മൂട്ടിയെ നായകനാക്കി വൈശാഖ് ഒരുക്കിയ ചിത്രമാണ് മധുരരാജ. പോക്കിരാജ എന്ന ചിത്രത്തിന്റെ രണ്ടാം പതിപ്പാണ് ഈ ചിത്രം. പുറത്തിറങ്ങിയ ചിത്രം നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിയുടെ ഫൈറ്റുകളെല്ലാം ഏറെ പ്രശംസ നേടിയിരുന്നു.

ഇപ്പോള്‍ ചിത്രത്തില്‍ സംഘട്ടന രംഗത്തിന് വേണ്ടി മമ്മൂട്ടി എന്തുമാത്രം ഡെഡിക്കേഷന്‍ എടുത്തിട്ടുണ്ടെന്ന് തെളിയിക്കുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.

വായുവില്‍ കറങ്ങി ഗുണ്ടകളെ ഇടിപ്പിച്ച് തെറിപ്പിക്കുന്ന സംഘട്ടനത്തിന്റെ മേക്കിംഗ് വീഡിയോ ആണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. തന്റെ 67-ാം വയസില്‍ ഇങ്ങനെ ഒരു ഫൈറ്റ് ചെയ്തതിന് അഭിനന്ദനങ്ങള്‍ വന്നു നിറയുകയാണ് മമ്മൂക്കക്ക്.