തിരുവനന്തപുരം പാർളമെന്‍റ് മണ്ഡലത്തിൽ കോണ്‍ഗ്രസ് നേതാക്കൾ പ്രവർത്തനത്തിനിറങ്ങുന്നില്ലെന്ന ശശിതരൂരിന്‍റെ പരാതിയിൽ കെ പി സി സി നേതൃയോഗം ചേർന്നു.
പരാതിയിൽകഴമ്പുണ്ടെന്ന് യോഗത്തിർ പങ്കെടുത്ത നേതാക്കൾക്ക് ബോദ്യപ്പെട്ടു. പ്രവർത്തനങ്ങൾ ഊർജിതപെടുത്തുവാനും പരാതിയുമായി പരസ്യമായി രംഗത്തുവന്ന നേതാക്കളുമായി ചർച്ചനാടത്താനും യോഗത്തിൽ തീരുമാനമായി.
തിരുവനന്തപുരത്തെ ബി ജെ പി കോണ്‍ഗ്രസ് കൂട്ട്കെട്ടിനെ തുടർന്ന് ശശിതരൂർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എ ഐ സിസി തിരുവനന്തപുരം മണ്ഡലത്തിൽ പ്രത്യേക നിരീക്ഷകനെ നായോഗിച്ചത്.
നിരീക്ഷകനായ എ ഐ സി സി നേതാവ് നാനാപട്ടോളി ഇന്ന് തിരുവനന്തപുരത്തേക്ക് വരാനിരിക്കെയാണ്.കെ പി സി സി നേതൃയോഗം ചേർന്നത്.
യോഗത്തിൽ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുഗുള്‍ വാസനിക്കും പങ്കെടുത്തു. തരൂരിന്‍റെ പരാതിയിൽകഴമ്പുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത നേതാക്കൾക്ക് ബോധ്യപ്പെട്ടു.
താഴെക്കിടയിലുള്ള പ്രവർത്തനങ്ങളിൽ ഏകോപനമില്ലെന്നും പ്രവർത്തനങ്ങൾ ഊർജിത പെടുത്തുവാനും യോഗത്തിൽ തീരുമാനമായി.
പരാതിയുമായി പരസ്യമായി രംഗത്തുവന്ന നേതാക്കളുമായി ചർച്ചനാടത്താനും തീരുമാനിച്ചു എന്നാൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്നും പ്രത്യേകനിരിക്ഷകനെ നിയോഗിച്ചത് പരാതിയെ തുടർന്നല്ലെന്നും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുഗുള്‍ വാസനിക്ക് പറഞ്ഞു.
തിരുവനന്തപുരം പാർലമെന്‍റ് മണ്ഡലത്തിലെ കോണ്‍ഗ്രസ് ബി ജെ പി രഹസ്യകൂട്ട്കെട്ടും രഹസ്യധാരണയെതുടർന്ന് കോണ്‍ഗ്രസ് നേതാക്കളുടെ പ്രവർത്തനത്തിൽ നിന്നുള്ള പിൻമാറ്റവും പീപ്പിൾ ടി വിയാണ് പുറത്ത് കൊണ്ട് വന്നത്.
തുടർന്നാണ് മണ്ഡലത്തിലെ സ്ഥാനാർത്ഥിയായ ശശിതരൂർ എ ഐ സി സിക്കും കെ പി സിസിക്കും പരാതി നൽകിയത്.
പ്രത്യേകനിരിക്ഷകനെ നിയോഗിച്ചത് പരാതിയെ തുടർന്നല്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുഗുള്‍ വാസനിക്ക് പറയുമ്പോഴും ഏറെക്കാലംബി ജെ പി നേതാവായിരുന്ന ഇപ്പോഴത്തെ എ ഐ സി സി അംഗം നിരീക്ഷകനായി വരുമ്പോൾ കോൺഗ്രസിലെ പ്രതിസന്ധി ഇതുകൊണ്ടോന്നും തീരില്ലെന്നും ,ബിജെപിയെ സഹായിക്കുന്നവർ തുടർന്നും അത് ചെയ്യുമെന്നും ഉറപ്പാണ്.
Get real time update about this post categories directly on your device, subscribe now.