അന്‍വറിനെതിരെയുള്ള പ്രചാരണങ്ങള്‍ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാക്കാതെ: ടികെ സുരേഷ്

പൊന്നാനിയിൽ അൻവറിനെതിരെ അപരചിഹ്നം കൊണ്ടുള്ള തരംതാണകളികൊണ്ടുപോലും രക്ഷ കിട്ടാതെ പേടിച്ച് മുട്ടുവിറച്ചിരിക്കുമ്പോഴാണ് ബഹു: കേരള ഹൈക്കോടതിയുടെ ഒരുത്തരവ് മാധ്യമങ്ങളുടെ വക വളച്ചൊടിക്കലോടെ
UDF ന് പിടിവള്ളി പോലെ വീണുകിട്ടുന്നത്.

ഉത്തരവ് എന്തെന്നോ ആർക്കെതിരെന്നോ പോലും മനസ്സിലാക്കാൻ മിനക്കെടാതെ LDF സ്ഥാനാർത്ഥി പി.വി.അൻവറിന്റെ തടയണ പൊളിച്ചു നീക്കാൻ ഹൈക്കോടതി പറഞ്ഞു എന്നൊക്കെ ആധികാരികമായി വാർത്ത പടച്ചു വിടാൻ ചില മൂന്നാംകിട മാധ്യമങ്ങളും അതേറ്റു പിടിക്കാൻ കുറേ സൈബർ പടയാളികളും ..

ഏറ്റവും ചുരുങ്ങിയത് ഉത്തരവു വന്നു എന്നു പറയുന്ന കേസിൽ പി.വി.അൻവറിന്റെ റോളെന്തെന്നും അൻവറിനെതിരെ എന്തെങ്കിലും കോടതി പരാമർശങ്ങളുണ്ടോ എന്നെങ്കിലും അന്വേഷിക്കേണ്ടതില്ലേ ??

തടയണ വിഷയത്തിൽ അൻവറിന്റെ ഉത്തരവാദിത്വമെന്ത് എന്ന് പരിശോധിക്കേണ്ടതില്ലേ ??

തടയണ വിഷയത്തിൽ അൻവറിന്റെ ഉത്തരവാദിത്വത്തെക്കുറിച്ച് വളരെ സിമ്പിളായി ഒറ്റ വാക്കിൽ പറയാം

റോബർട്ട് വധേരയുമായി സോണിയയ്ക്കും രാഹുലിനുമുള്ള ബന്ധമേ, തടയണയുടെ ഉടമയുമായി പി.വി.അൻവറിനുള്ളൂ ..

അന്‍വറിനെതിരെ നടക്കുന്ന വ്യാജപ്രചാരണം

ഗുരുഗ്രാം ഭൂമി തട്ടിപ്പ് കേസില്‍ സോണിയ ഗാന്ധിയുടെ മരുമകനും രാഹുലിന്റെ പുന്നാരഅളിയനുമായ റോബര്‍ട്ട് വാദ്രയ്ക്കും കോണ്‍ഗ്രസ് നേതാവും മുന്‍ ഹരിയാന മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഢയ്ക്കുമെതിരെ ഹരിയാനയിലെ ഖെര്‍കി ഡൗല പൊലീസ് സ്റ്റേഷനിൽ FIR റജിസ്റ്റർ ചെയ്ത് നിലവിലിരിക്കയാണെന്നാണ് വാർത്ത .

റോബര്‍ട്ട് വാദ്രയുടെ ഉടമസ്ഥയിലുള്ള സ്കെെലെെറ്റ് ഹോസ്പിറ്റാലിറ്റി പ്രെെവറ്റ് ലിമിറ്റഡ് എന്ന കമ്പനി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. വഞ്ചന (സെക്ഷന്‍ 420 IPC ), വ്യാജ രേഖ ചമയ്ക്കല്‍ (467, 468, 471 IPC) ,ക്രിമിനല്‍ ഗൂഢാലോചന (സെക്ഷന്‍ 120-B IPC ) , അഴിമതി നിരോധന നിയമം എന്നിവ പ്രകാരമാണത്രേ കേസ്

ഹരിയാനയിലെ വിവാദമായ ഭൂമിയിടപാടില്‍ റോബര്‍ട്ട് വാദ്ര അനധികൃതമായി 50 കോടി രൂപ തട്ടിയെടുത്തതായി ജസ്റ്റിസ് ധിന്‍ഗ്ര കമ്മീഷന്‍റെ റിപ്പോര്‍ട്ടും പുറത്തു വന്നിട്ടുള്ളതാണ്.

അങ്ങിനെ ഒന്നും രണ്ടുമല്ല
നിരവധി നിരവധി …

ക്രിമിനലായ അളിയൻ പ്രതിയായ ഈ കേസുകളിലെല്ലാം രാഹുലിന് എത്രമാത്രം ഉത്തരവാദിത്വമുണ്ടെന്ന് കോൺഗ്രസ്സ് വ്യക്തമാക്കണം. എന്നിട്ടു വേണം ബന്ധുവിന്റെ തടയണ വിഷയത്തിൽ അൻവറിനു മേൽ കുതിരകയറാൻ ..

LDF ന്റെ പൊന്നാനി സ്ഥാനാർത്ഥിയും MLA യുമായ പി.വി അൻവറിനെ അദ്ദേഹത്തിന്റേതല്ലാത്ത തടയണയുടെ പേരിൽ കയ്യേറ്റക്കാരനെന്ന് പറഞ്ഞ് അപകീർത്തിപ്പെടുത്താനുള്ള എതിരാളികളുടെ പാഴ്ശ്രമങ്ങൾ വിജയിക്കാൻ പോകുന്നതല്ല.

തടയണയോ തടയണ നിൽക്കുന്ന ഭൂമിയോ അൻവറിന്റേതാണെങ്കിൽ മാത്രമേ ഒരു ഉത്തരത്തിനു പോലും പ്രസക്തിയുള്ളൂ….
തടയണയോ ഭൂമിയോ അൻവറിന്റേതല്ലാതിരിക്കെ ഇതിനു മറുപടി പറയേണ്ടതായ ചെറുബാദ്ധ്യത പോലും അൻവറിനില്ലാത്തതാണ്.

എങ്കിലും തെരഞ്ഞെടുപ്പിന്റെ പടിവാതിലിൽ എത്തി നിൽക്കേ, പരാജയഭീതി പൂണ്ട എതിരാളികളും അവർക്ക് അടിമപ്പണി ചെയ്യുന്ന ചില മാധ്യമങ്ങളും ഇല്ലാക്കഥ പറഞ്ഞ് ഒരു സ്ഥാനാർത്ഥിയെ കയ്യേറ്റക്കാരനെന്ന് അപകീർത്തിപ്പെടുത്തുമ്പോൾ യഥാർത്ഥ വസ്തുതകൾ സമൂഹത്തെ ബോദ്ധ്യപ്പെടുത്തുകയെന്നത് ജനാധിപത്യത്തിലെ ബാദ്ധ്യതയാണല്ലോ ..

ചീങ്കണ്ണിപ്പാലിയിലെ “അൻവറിന്റെ തടയണ” മഴക്കാലത്തിനു മുമ്പ് പൊളിച്ചു നീക്കാൻ ഹൈക്കോടതി ഉത്തരവിട്ടു എന്ന രീതിയിലാണല്ലോ പ്രചരണം

തടയണ വിവാദം ഇന്നു തുടങ്ങിയതല്ല. അതിന് വർഷങ്ങളുടെ പഴക്കമുണ്ട്. ആര്യാടന്റെ കുത്തക തകർത്ത് പി.വി.അൻവർ നിലമ്പൂരിലെ MLA ആയപ്പോൾ അതിന്റെ തീവ്രത കൂടി ഇപ്പോൾ പൊന്നാനിയിൽ UDF ന്റെ മുട്ടുവിറയ്ക്കാൻ തുടങ്ങിയപ്പോൾ വിഷയം അതിതീവ്രമായി…

2015 ലെ മലപ്പുറം ജില്ലാ കലക്ടർ ടി. ഭാസ്‌കരന്റെ ഉത്തരവിൽ നിന്നു തുടങ്ങി, തടയണയുടെയും ഭൂമിയുടെയും ഉടമയായ അബ്ദുൾ ലത്തീഫ് നടത്തിയ നിയമയുദ്ധത്തിലൂടെ വിഷയം ഇപ്പോൾ ബഹുമാനപ്പെട്ട കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ് ഉള്ളത്.

രണ്ട് റിട്ടുകളാണ് ഈ വിഷയത്തിൽ ഹൈക്കോടതിയിൽ നിലവിലുള്ളത്
1 ) WP(C) 41156/2017(T)
2 ) WP(C) 9553 /2018 (S)

ഇതിൽ ആദ്യം കാണിച്ച കേസിൽ അൻവർ കക്ഷിയല്ല
പിന്നീട് All Kerala River Protection Council ഫയലാക്കിയ രണ്ടാമത്തെ ഹരജിയിൽ പി.വി.അൻവറിനെ രാഷ്ട്രീയ വിരോധം മുൻനിർത്തി അഞ്ചാം എതൃകക്ഷിയാക്കി ചേർത്തിട്ടുണ്ട്.

ബഹു: കേരളാ ഹൈക്കോടതിയിലെ
WP(C) 41156/2017(T) നമ്പർ കേസിനെ അടിസ്ഥാനമാക്കി 10-4-19 നുണ്ടായ ഇൻടിം കോമൺ ഓർഡറിന്റെ ഓപ്പറേറ്റീവ് പാർട്ട് ഇതാണ്.

Take notice of the aforementioned submission and finding that there is
still ambiguity with regard to whether or not there is residual water in the check dam as of now , we record the undertaking given by the learned senior counsel on behalf of the petitioner in WP(C) No. 41156/2017 that the check dam will be opened with immediate effect , so as to ensure that there is no accumulation of water there in and there is free flow of water downstream .

മേൽ പറഞ്ഞ ബോധിപ്പിക്കലുകളും , കണ്ടെത്തലുകളും കണക്കിലെടുക്കുമ്പോൾ ചെക്ക്ഡാമിൽ ഇപ്പോൾ സംഭരിക്കപ്പെട്ട ജലാവശിഷ്ടമുണ്ടോ ഇല്ലയോ എന്ന സംഗതിയിൽ ഇപ്പോഴും അവ്യക്തതയുള്ളതാണ്.
ആ നിലയ്ക്ക് വെള്ളം സംഭരിച്ചു നിർത്തിയിട്ടില്ല എന്നും താഴേക്ക് സ്വതന്ത്രമായ നീരൊഴുക്കുണ്ടാകുമെന്നും ഉറപ്പു വരുത്താനായി ചെക്ക്ഡാം അടിയന്തിരമായി തുറന്നു വെയ്ക്കാം എന്ന് WP(C) No. 41156/2017 ലെ ഹരജിക്കാരനു (അബ്ദുൾ ലത്തീഫ് ) വേണ്ടി ഹാജരാകുന്ന ബഹുമാനപ്പെട്ട സീനിയർ അഭിഭാഷകന്റെ അണ്ടർടെയ്ക്കിങ്ങ് കോടതി രേഖപ്പെടുത്തുന്നു .

ഇതാണ് ഉണ്ടായത്. ഇത്രമാത്രമാണ് ഉണ്ടായത്.

ഇതിനാണ് അൻവറിന്റെ ഡാം പൊളിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു എന്നെല്ലാം ചിലർ മുറവിളി കൂട്ടുന്നത് ‘

ഇതിൽ അൻവർ എന്ന പേരോ പൊളിച്ചുനീക്കാൻ (Demolish / Destroy/ Decommission) എന്ന പദമോ ആ അർത്ഥത്തിലുള്ള മറ്റേതെങ്കിലും പദമോ പരാമർശിക്കുന്നതേ ഇല്ല.
will be opened (തുറന്നു വെയ്ക്കും)
എന്ന പദം മാത്രമാണുള്ളത്.
അതും ഹരജി ഭാഗം അഭിഭാഷകന്റെ അണ്ടർടെയ്ക്കിങ്ങ് .

വെള്ളം ഒഴുക്കി വിടാം എന്ന ഹരജിക്കാരന്റെ അഭിഭാഷകന്റെ ഉറപ്പ് കോടതി മുഖവിലക്കെടുക്കുകയാണ്.

കോടതി ഉത്തരവിൽ പി.വി. അൻവർ എന്ന പേരിന്റെ പരാമർശമേ ഇല്ല. തടയണയോ തടയണ നിൽക്കുന്ന ഭൂമിയോ അൻവറിന്റേതല്ല.

എന്നിട്ടും..
രാഷ്ട്രീയ വിരോധം മാത്രം മുൻനിർത്തി LDF സ്ഥാനാർത്ഥിയെ കയ്യേറ്റക്കാരനെന്നു വിളിക്കുന്നവർക്ക് അത് തെളിയിക്കാനുള്ള നിയമപരവും ധാർമ്മികവുമായ ബാദ്ധ്യതയുണ്ട്.

കേസിൽ അവസാന വിധി വന്നിട്ടില്ല. ആർക്കും കക്ഷി ചേരാൻ ശ്രമിയ്ക്കാം .. തെളിവുകൾ നിരത്തി വാദിക്കാം ..
അന്തിമവിധി എതിരായാലും, അനുകൂലമായാലും ബന്ധപ്പെട്ട ഏതു കക്ഷികൾക്കും സുപ്രീം കോടതിയിൽ അപ്പീൽ പോകാം .. അവിടെ അന്തിമ വിധി വരെ പൊരുതാം .. അതിൽ എറർ ഉണ്ടെങ്കിൽ റിവ്യൂ ഹരജി പോകാം

മറ്റൊരു കേസിൽ ഇവിടെ ചിലർ ചെയ്തതുപോലെ വേണമെങ്കിൽ സാവകാശ ഹരജിയും കൊടുക്കാം ..

എന്നിട്ടും ബന്ധുവിന്റെ കേസിലെ ഇടക്കാല വിധിയുടെ പേരിൽ, ഒരു ബന്ധവുമില്ലാതിരുന്നിട്ടും
പി.വി.അൻവറിനെ വേട്ടയാടുന്നവർ ആരെന്നറിയണ്ടേ ??..

സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ അന്തിമ വിധിയെപ്പോലും അംഗീകരിക്കാൻ തയ്യാറാകാത്തവർ

ബോഫോഴ്സിൽ ഉടുമുണ്ടുരിഞ്ഞു പോയവർ ..

സോളാറിൽ സൺ ബാത്ത് നടത്തിയവർ …

കോടതി വിധി എതിരായി വന്നാൽ മനസാക്ഷിയുടെ കോടതിയിൽ കുറ്റക്കാരനല്ലെന്ന് പറയുന്നവർ ..

അഴിമതിക്കാരനായ ക്രിമിനൽ
റോബർട്ട് വധേരയുടെ ഭാര്യ പ്രിയങ്കയെ
പൂവിട്ട് പൂജിക്കുന്നവർ …

പ്രിയങ്കാവധേരയെ വാരണാസിയിൽ മത്സരിപ്പിക്കാൻ ശ്രമിക്കുന്നവർ ..

വധേരയുടെ അമ്മായിയമ്മയെയും അളിയനെയും അവസാന അത്താണിയായി കാണുന്നവർ …

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel