ഭൂരിപക്ഷ വര്‍ഗ്ഗീയതയോട് കോണ്‍ഗ്രസിനും ബിജെപിക്കും ഒരേ സമീപനം; പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കാനാണ് കോണ്‍ഗ്രസിന്‍റെ ശ്രമം: എസ്ആര്‍പി

പ്രതിപക്ഷത്തിന്‍റെ ഐക്യനിര തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിളള.

ഭൂരിപക്ഷ വര്‍ഗ്ഗീയതയോട് ബിജെപി പുലര്‍ത്തുന്ന അതേ നിലപാട് ആണ് കോണ്‍ഗ്രസിനും എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എ.സമ്പത്തിന് വേണ്ടി വെളളനാട് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

കോണ്‍ഗ്രസിനെതിരെ നിശിതമായി വിമര്‍ശനമാണ് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം എസ് .രാമചന്ദ്രന്‍പിളള നടത്തിയത്.

പ്രതിപക്ഷത്തിന്‍റെ ഐക്യനിര തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി. ദില്ലിയില്‍ കോണ്‍ഗ്രസിന്‍റെ കടുംപിടുത്തം മതേതര സഖ്യത്തില്‍ വിളളലുണ്ടാക്കി.

ബിജെപിക്കെതിരെ മല്‍സരിക്കാതെ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി ഇടത് പാര്‍ട്ടികള്‍ക്കെതിരെ മല്‍സരിക്കുന്നത് ഇതിന്‍റെ തെളിവാണ്.

ഭൂരിപക്ഷ വര്‍ഗ്ഗീയതയോട് ബിജെപി പുലര്‍ത്തുന്ന അതേ നിലപാട് ആണ് കോണ്‍ഗ്രസിനും എന്ന് അദ്ദേഹം ആരോപിച്ചു. പശുകടത്തിന്‍റെ പേരില്‍ മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ദേശീയ സുരക്ഷ നിയമം ചുമത്തിയത് ഇതിന്‍റെ തെളിവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News