ശബരിമല വിഷയം സുപ്രീം കോടതിയുടെ അകത്തളത്തില്‍ പന്ത്രണ്ടു വര്‍ഷം നിരങ്ങി നീങ്ങിയപ്പോള്‍ എവിടെയായിരുന്നു ഈ ആചാര സംരക്ഷകന്‍; എന്‍.ഇ.സുധീര്‍ എഴുതുന്നു

‘ ഞാന്‍ ഇന്നലെ കേരളത്തിലായിരുന്നു. കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്ന അവിടെ ഒരു പൗരന് അയ്യപ്പന്റെ പേര് പറയാന്‍ കഴിയില്ല. ശബരിമലയെക്കുറിച്ചു സംസാരിച്ചാല്‍ അകത്തു പോകും.’

ഇതാണ് നമ്മുടെ പ്രധാനമന്ത്രിയുടെ നിലവാരം . ആരാണ് ശബരിമലയെപ്പറ്റിയും അയ്യപ്പനെപ്പറ്റിയും പറയുന്നത് വിലക്കിയത്? കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാരോ? അതോ ഭരണഘടനാ സംവിധാനമായ തിരഞ്ഞെടുപ്പ് കമ്മീഷനോ?

എന്തു കൊണ്ടാണ് അവരത് ചെയ്തത്? ഇതൊന്നും അറിയാത്ത ഇതിനെയൊന്നും വിലവെയ്ക്കാത്ത ഒരാളാണോ നമ്മുടെ പ്രധാനമന്ത്രി? അതെ, അദ്ദേഹത്തിന്റെ രാഷ്ടീയത്തിനു മുന്നിലെ വിലങ്ങുതടിയാണ് നമ്മുടെ ഭരണഘടനയും നമ്മുടെ സുപ്രീകോടതിയും.

അതങ്ങ് ഗുജറാത്ത് കലാപം തൊട്ട് കണ്ടതാണ്. ഇപ്പോള്‍ അദ്ദേഹം ആചാര സംരക്ഷണത്തെപ്പറ്റി വാചാലനാകുന്നു. ശബരിമല വിഷയം സുപ്രീം കോടതിയുടെ അകത്തളത്തില്‍ പന്ത്രണ്ടു വര്‍ഷം നിരങ്ങി നീങ്ങിയപ്പോള്‍ എവിടെയായിരുന്നു ഈ ആചാര സംരക്ഷകന്‍ ?

വിശ്വാസം സംരക്ഷിക്കാന്‍ അവരന്നെന്തു ചെയ്തു? കമ്യുണിസ്റ്റ് സര്‍ക്കാരാണ് ശബരിമലയെപ്പറ്റിയും അയ്യപ്പനെപ്പറ്റിയും സംസാരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയതെങ്കില്‍ അത് ലംഘിച്ച് പ്രധാനമന്ത്രിക്ക് കേരളത്തില്‍ വന്നപ്പോള്‍ സംസാരിക്കാമായിരുന്നല്ലോ?

ഇവിടെ വന്നപ്പോള്‍ അത് മിണ്ടാത്ത പ്രധാനമന്ത്രിയുടെ നാക്കില്‍ കേരളാതിര്‍ത്തി കടന്നപ്പോള്‍ ആ വാക്കുകള്‍ എങ്ങനെ വന്നു ? ഉത്തരം ഒന്നേയുള്ളൂ. കേരളം നിയമവാഴ്ചയുള്ള സ്ഥലമാണെന്ന ഉത്തമ ബോദ്ധ്യം അദ്ദേഹത്തിനുണ്ട്.

കേരളത്തെ ഗുജറാത്താക്കുകയാണ് ഇവരുടെയൊക്കെ ലക്ഷ്യം. അതൊഴിവാക്കാനുള്ള വഴി എന്ത്? ഉത്തരം ഇന്ന് സഖാവ് വി.എസ് കൃത്യമായി പറഞ്ഞിട്ടുണ്ട്. ‘ ബി.ജെ.പി. എന്ന ദുരന്തത്തെ ഇല്ലാതാക്കാനുള്ള ഏക മാര്‍ഗ്ഗമാണ് തിരഞ്ഞെടുപ്പ് ‘.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News