
രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ പ്രരസ്യപ്രചാരണം അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ അവസാനവട്ട പ്രചാരണം ശക്തമാക്കി പാര്‍ട്ടികള്‍. ഉത്തര്‍ പ്രദേശിശിലെ 8 സീറ്റുകളില്‍ ബിജെപിയും എസ്പി ബിഎസ്പി സഖ്യവും തമ്മിലുള്ള പോരാട്ടമാണ് നടക്കുക.
മായാവതിക്ക് നിര്‍ണായകമാണ് ഈ എട്ട് മണ്ഡലങ്ങളും. അതേ സമയം മുഴുവന്‍ മണ്ഡലങ്ങളിലും മത്സരം നടക്കുന്ന തമിഴ്‌നാട്ടില്‍ ഡിഎംകെ സീറ്റുകള്‍ തുത്തൂവാരുമെന്നാണ് സൂചന. പരസ്യപ്രചാരണം അവസാനിക്കാന്‍ ഇനി ബാക്കിയുള്ളത് ഒരു ദിവസം മാത്രം.
97 സീറ്റുകളിലേക്ക് നടക്കുന്ന വോട്ടെടുപ്പില്‍ ഉത്തര്‍പ്രദേശിലെ 8 സീറ്റുകളിലാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കുക. ബുലന്ത് ശഹര്‍, ഫത്തേപ്പൂര്‍ സിക്രി, ഹത്രസ് തുടങ്ങിയ എട്ട് സീറ്റുകളും മായാവതിക്കുള്ള പരീക്ഷണം കൂടിയാണ്.
ബിഎസ്പി, എസ്പി. ആര്‍എല്‍ഡി സഖ്യം ബിജെപിക്കെതിരെ മത്സരിക്കുന്ന എട്ട് മണ്ഡലങ്ങളില്‍ നഗിന, ബുലന്ത് ശഹര്‍, ഹത്രസ്, ആഗ്ര എന്നിവ റിസര്‍വേഷന്‍ സീറ്റുകളാണ്. ഈ സീറ്റുകളില്‍ ബിജെപിയും, എസ്പി, ബിഎസ്പി സഖ്യവും തമ്മിലുള്ള പോരാട്ടമാണ്.അംറോഹ,അലിഗഡ്, മതുര, ഫത്തേപ്പൂര്‍ സിക്രി എന്നീ സീറ്റുകളില്‍ ബിജെപിയും ബിഎസ്പിയും തമ്മിലാണ് പോരാട്ടം നടക്കുക.
ദളിത്, ജാട്ട്, ഗുജ്ജര്‍, മുസ്ലീം വിഭാഗങ്ങളാണ് ഈ മേഖലകളില്‍ 50 ശതമാനവും. 2014ല്‍ ബിജെപി നേടിയതാണ് എട്ട് സീറ്റുകളും. എന്നാല്‍ ഇത്തവണ മഹാസഖ്യം ബിജെപിക്ക് ഉയര്‍ത്തുന്ന വെല്ലുവിളി ചെറുതല്ല. മുസ്ലീം ദളിത് വോട്ടുകള്‍ തന്നെയാണ് ബിജെപിയുടെയും ലക്ഷ്യം. എന്നാല്‍ ദളിത് മുസ്ലീം വോട്ടുകള്‍ ഏകീകരിക്കുന്നതില്‍ മഹാസഖ്യമാണ് മുന്നില്‍ നില്‍ക്കുന്നതും.
ബിജെപിയുടെ വര്‍ഗീയ പരാമര്‍ശങ്ങളും തിരിച്ചടിയാകുമെന്നാണ് വിലയിരുത്തലുകള്‍. മഹാരാഷ്ട്രയിലെ 10 സീറ്റുകളിലാണ് വ്യാഴാഴ്ച തെരഞ്ഞെടുപ്പ് നടക്കുക. എന്‍ഡിഎയും, യുപിഎയും തമ്മില്‍ നേര്‍ക്കുനേരുള്ള മത്സരമാണ് മഹാരാഷ്ട്രയില്‍. പ്രധാനമായും മത്സരം നടക്കുക നന്ദേട്, ലാത്തൂര്‍, സോലാപൂര്‍, ബീഡ് എന്നീ മണ്ഡലങ്ങളിലാണ്.
ന്യൂനപക്ഷ വോട്ടുകളും, ദളിത് വോട്ടുകളിലാണ് കോണ്‍ഗ്രസ് എന്‍സിപി സഖ്യം കണ്ണുവയ്ക്കുന്നത്. അതേ സമയം തമിഴ്‌നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഡിഎംകെ സീറ്റുകള്‍ തൂത്തുവാരുമെന്നാണ് സൂചനകള്‍. 2014ന് വിപരീതമായി എഐഎഡിഎംകെ വലിയ തകര്‍ച്ച നേരിടുകയും ചെയ്യും. ടിടിവി ദിനകരന്റെ എഎംഎംകെയിലേക്കുള്ള വോട്ട് ചോര്‍ച്ചയാണ് എഐഡിഎംകെയ്ക്ക് നേരിടുന്ന ഏറ്റവും വലിയ തലവേദന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here