
ജീവിതം തിരികെ നല്‍കിയ നേതാവിന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി രംഗത്തിറങ്ങിയിരിക്കുകയാണ് നൂറോളം കുടുംബങ്ങള്‍.വടകരയിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി പി ജയരാജന് വേണ്ടിയാണ് അവര്‍ വോട്ടര്‍മാരെ കാണുന്നത്.
ഐ ആര്‍ പി സി ലഹരി വിമുക്ത കേന്ദ്രത്തില്‍ നിന്നും ജീവിതം തിരിച്ചു പിടിച്ചവരും കുടുംബാം ഗങ്ങളുമാണ് രാഷ്ട്രീയം മറന്ന് പി ജയരാജന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയത്. കടലോളം സ്‌നേഹവും കരുതലുമാണ് ഐ ആര്‍ പി സി എന്ന സാന്ത്വന പ്രസ്ഥാനം.
ഇതിന്റെ അമരക്കാരന്‍ പി ജയരാജന്‍ മുന്‍കൈയെടുത്ത് ആരംഭിച്ച ഐ ആര്‍ പി സി ലഹരി വിമുക്ത കേന്ദ്രം ഇന്ന് നൂറു കണക്കിന് കുടുംബങ്ങളെ കണ്ണീര്‍ക്കയത്തില്‍ നിന്നും ആശ്വാസ തീരത്തേക്ക് അടുപ്പിച്ചു കഴിഞ്ഞു.
പല കുടുംബങ്ങളില്‍ നിന്നെത്തിയവരാണെങ്കിലും ഇന്ന് ഒരു കുടുംബം പോലെയാണ് ഇവര്‍ കഴിയുന്നത്.സന്തോഷവും ദുഖവും പരസ്പരം പങ്കു വയ്ക്കും.ജാതി മത വ്യത്യാസമില്ലാതെ എല്ലാ ആഘോഷങ്ങള്‍ക്കും ഒരുമിച്ച് കൂടും.ഇത്തവണത്തെ വിഷുവിന് ഇവര്‍ സംഗമിച്ചത് വലിയൊരു ലക്ഷ്യത്തോടെയാണ്.
ജീവിതം തിരികെ നല്‍കിയ പ്രിയ നേതാവിന് വലിയ വിജയം സമ്മാനിക്കാനുള്ള പരിശ്രമത്തിനായി.വ്യക്തമായ രാഷ്ട്രീയം ഉള്ളവരാണ് അധികവും. കോണ്‍ഗ്രസ്സുകാരും ബി ജെ പ്പിക്കാരും സി പി ഐ എമ്മുകാരും രാഷ്ട്രീയം ഇല്ലാത്തവരും എല്ലാമുണ്ട്.എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ കൊടിയുടെ നിറം നോക്കാതെ അവര്‍ പ്രചാരണം നടത്തുകയാണ്.ജീവിതത്തിന് നിറം പകര്‍ന്ന പി ജയരാജന് വേണ്ടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here