സ്നേഹോഷ്‌മളമായ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് ചാലക്കുടിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ഇന്നസെന്റ്

സ്നേഹോഷ്‌മളമായ സ്വീകരണം ഏറ്റുവാങ്ങിക്കൊണ്ട് ചാലക്കുടിയിലെ എൽ ഡി എഫ് സ്ഥാനാർത്ഥി ഇന്നസെന്റിന്റെ മൂന്നാം ഘട്ട വാഹന പര്യടനം സമാപിച്ചു. ലോകസഭാ മണ്ഡലത്തിലെ 7 നിയോജക മണ്ഡലങ്ങളിലായി കഴിഞ്ഞ മൂന്നാഴ്ചക്കാലം നടത്തിയ വാഹന പര്യടനത്തിനാണ് സമാപനമായത്. ഇനിയുള്ള ദിവസങ്ങളിൽ സ്വകാര്യ സന്ദർശനങ്ങളുടെ തിരക്കിലായിരിക്കും ഇടതു സ്ഥാനാർത്ഥി ഇന്നസെന്റ്.

തൃശ്ശൂർ എറണാകുളം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന 7 നിയമസഭാ മണ്ഡലങ്ങളിലൂടെ തുറന്ന വാഹനത്തിൽ മൂന്ന് റൗണ്ടാണ് എൽ ഡി എഫ് സ്ഥാനാർത്ഥി ഇന്നസെന്റ് പര്യടനം നടത്തിയത്. ഓരോ ദിവസവും രാവിലെ 7.30 ന് തുടങ്ങുന്ന വാഹന പര്യടനം രാത്രി 8.30 വരെ നീളുമായിരുന്നു.

കനത്ത ചൂട് കണക്കിലെടുത്ത് ഉച്ചക്ക് 4 മണിക്കൂർ പ്രചാരണത്തിന് ഇടവേള നൽകിക്കൊണ്ടായിരുന്നു പ്രചരണം. മണ്ഡലത്തിന്റെ മുക്കിലും മൂലയിലും വരെ തുറന്ന വാഹനത്തിൽ സഞ്ചരിച്ചെത്തിയ സ്ഥാനാർത്ഥിക്ക് ഹൃദ്യമായ വരവേൽപ്പാണ് ഓരോ സ്വീകരണകേന്ദ്രത്തിലും ലഭിച്ചിരുന്നത്. വോട്ടർമാരുടെ സ്നേഹവായ്പ്പിന് നന്ദിയറിയിച്ച ഇന്നസെന്റ് ചുരുങ്ങിയ വാക്കുകളിൽ വോട്ടഭ്യർത്ഥിച്ചു.

കഴിഞ്ഞ 21 ദിവസം നീണ്ട വാഹന പര്യടനം അവസാനിച്ചത് അങ്കമാലി നിയമസഭാ മണ്ഡലത്തിലായിരുന്നു. ഇനി തെരഞ്ഞെടുപ്പ് വരെ സ്വകാര്യ സന്ദർശനങ്ങളുടെ തിരക്കിലായിരിക്കും ഇടതു സ്ഥാനാർത്ഥി ഇന്നസെന്റ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here