
തെരഞ്ഞെടുപ്പിന് ഇനി ഏതാനും നാളുകള്‍ മാത്രം ബാക്കി നില്‍ക്കെ കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ.എന്‍ ബാലഗോപാലിന്റെ സ്വീകരണങ്ങള്‍ തുടരുന്നു മതനിരപേക്ഷത ഉയര്‍ത്തിപിടിച്ചാണ് ബാലഗോപാലിന്റെ വോട്ടഭ്യര്‍ത്ഥന അതേ സമയം വര്‍ഗ്ഗീയതയില്‍ ഊന്നിയാണ് വലതുമുന്നണി സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രനും ബിജെപി സ്ഥാനാര്‍ത്ഥി വികെ സാബുവും വോട്ടഭ്യര്‍ത്ഥിക്കുന്നത്.
കൊല്ലം പള്ളിമുക്ക് ജുമാമസ്ജിദ് നിസ്‌ക്കാരം കഴിഞ്ഞ് പള്ളിവിട്ട് പുറത്തുവന്നവരെ കണ്ട് അനുഗ്രഹം തേടിയാണ് കെ.എന്‍ ബാലഗോപാലിന്റെ വോട്ടഭ്യര്‍തന നിസ്‌ക്കാര തഴമ്പുമായി പുറത്തുവരുന്ന വിശ്വാസികള്‍ ആവേശത്തോടെ സ്ഥാനാര്‍ത്ഥിക്ക് ഹസ്തദാനം നല്‍കി.
മതനിരപേക്ഷയാണ് തന്റെ വാഗ്ദാനമെന്ന് കെ.എന്‍ ബാലഗോപാല്‍ ഉറപ്പു നല്‍കി.
തുടര്‍ന്ന് കൊല്ലം മുണ്ടക്കല്‍ തുമ്പറക്കാര്‍ 1000 കുത്തുവിളക്ക് തെളിച്ച് കെഎന്‍ ബാലഗോപാലിന് ഐശ്വര്യപൂര്‍വ്വം വിഷു ആശംസകള്‍ നേര്‍ന്ന് സ്വീകരണം നല്‍കി. വലതുമുന്നണി സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന്റെ പ്രചരണണം വര്‍ഗ്ഗീയതയില്‍ ഊന്നിയാണ്.മോഡി സര്‍ക്കാരിന്റെ ഭരണ പരാജയം ചര്‍ച്ചയാക്കുന്നുമില്ല. ബിജെപി സ്ഥാനാര്‍ത്ഥി വികെ സാബുവും വര്‍ഗ്ഗീയതയാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിനുപയോഗിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here