ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജന തിരക്ക്

ഗുരുവായൂർ ക്ഷേത്രത്തിൽ വിഷുക്കണി ദർശനത്തിന് വൻ ഭക്തജന തിരക്ക്.പുലർച്ചെ 2. 24 മുതൽ 3.24 വരെയുള്ള ഒരു മണിക്കൂറായിരുന്നു വിഷുക്കണി ദർശനം. 3.30 മുതൽ ഗുരുവായൂരപ്പന് തൈലാഭിഷേകം, വാകചാർത്ത് തുടങ്ങിയ പതിവു ചടങ്ങുകളും നടന്നു.

പുലർച്ചെ 2.15ന് മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി ശ്രീലകത്ത് പ്രവേശിച്ച് ഗുരുവായൂരപ്പനെ ആദ്യം വിഷുക്കണി കാണിച്ചു. പിന്നീട് ഗുരുവായൂരപ്പന്റെ തൃക്കൈയ്യിൽ വിഷു കൈനീട്ടം സമർപ്പിക്കുകയും ചെയ്തു.

അതിനു ശേഷമാണ് ഭക്തർക്ക് വിഷുക്കണി ദർശനത്തിനായി ശ്രീലക വാതിൽ തുറന്നത്.ഞായറാഴ്ച രാത്രി 9 മണി മുതൽ തന്നെ ആയിരക്കണക്കിന് ഭക്തർ വിഷുക്കണി ദർശനത്തിനായി ഒരുക്കിയിരുന്ന പ്രത്യേക ക്യൂവിൽ ഇടം പിടിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News