പാകിസ്ഥാന്‍ സൈന്യത്തിന്റെ ഗാനം മോഷ്ടിച്ച് ബിജെപി എംഎല്‍എയുടെ ദേശഭക്തി ഗാനം; വിമര്‍ശനം ശക്തം

പാകിസ്ഥാന്‍ സൈന്യത്തിന്റെ ഗാനം കോപ്പിയടിച്ച് ബിജെപി എംഎല്‍എയുടെ ദേശഭക്തി ഗാനം. പാകിസ്ഥാന്‍ തന്നെയാണ് ഈ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഇന്ത്യന്‍ സൈന്യത്തിന് സമര്‍പ്പിക്കുന്ന എന്ന പേരില്‍ പാകിസ്ഥാന്റെ ഗാനം അടിച്ചു മാറ്റിയ തെലങ്കാന എംഎല്‍എ താക്കൂര്‍ രാജ സിങ് ലോധക്കെതിരെ ശക്തമായ വിമര്‍ശനം ആണ് ഉയരുന്നത്.

ഇന്റര്‍സര്‍വീസ് പബ്ലിക് റിലേഷന്‍സ് പാകിസ്ഥാന്‍ (പാക് സൈന്യത്തിന്റെ മാധ്യമവിഭാഗം) പുറത്തിറക്കിയ പാട്ട് കോപ്പിയടിച്ചെന്നാണ് വിമര്‍ശനം. തങ്ങളുടെ പാട്ട് കോപ്പിയടിച്ചതില്‍ സന്തോഷമുണ്ടെന്നും പക്ഷെ സത്യം പറയാന്‍ കൂടി തയ്യാറാവണമെന്നും പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്

ഗാനത്തില്‍ പാകിസ്ഥാന്‍ സിന്ദാബാദ് എന്നതിന് പകരം ഹിന്ദുസ്ഥാന്‍ സിന്ദാബദ് എന്നു മാത്രമാണ് മാറ്റം വരുത്തിയിരിക്കുന്നത്.

എന്നാല്‍ ഇതിന് വിചിത്ര ന്യായവുമായി ആണ് എംഎല്‍എ എത്തിയിരിക്കുന്നത്. താന്‍ ഒന്നും കോപ്പി അടിച്ചിട്ടില്ലെന്നും ഒരു ഭീകരാഷ്ട്രത്തില്‍ പാട്ടുകാരുണ്ട് എന്ന് കേട്ട് താന്‍ ആശ്ചര്യപ്പെടുകയാണെന്നും രാജാ സിങ് പറഞ്ഞു. പാകിസ്താനി ഗായകന്‍ തന്റെ പാട്ട് കോപ്പിയടിച്ചതായിരിക്കുമെന്നും എം.എല്‍.എ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here