സൈബര്‍ ലോകത്ത് ശ്രദ്ധ നേടാന്‍ യുവാക്കള്‍ പല തരത്തിലുള്ള കാര്യങ്ങള്‍ ചെയ്യാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ ഒരു യുവാവ് നടത്തിയ ഫോട്ടഷൂട്ട് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കുന്നത്.

മരിച്ചു പോയ സ്വന്തം അച്ഛന്റെ അസ്ഥികൂടം പുറത്തെടുത്ത് അതിനടുത്ത് നഗ്നനായി കിടന്നാണ് യുവാവിന്റെ ഫോട്ടോഷൂട്ട്. ചൈനയില്‍ ആണ് ഈ വിവാദ ഫോട്ടോഷൂട്ട്.

ആര്‍ട്ടിസ്റ്റായ സിയുവാന്‍ സുജി എന്ന യുവാവാണ് തന്റെ മൂന്നാം വയസില്‍ മരിച്ച പിതാവിന്റെ കുഴിമാടത്തില്‍ നിന്നും അസ്ഥികള്‍ പുറത്തെടുത്ത് ഫോട്ടോഷൂട്ട് നടത്തിയത്.
ഓര്‍മ വയ്ക്കുന്നതിന് മുന്‍പ് മരിച്ചുപോയ അച്ഛനൊപ്പം കിടക്കണമെന്ന മോഹം കൂടിയാണ് ഇതിലൂടെ സാധ്യമായതെന്നാണ് മകന്‍ പറയുന്നത്.