ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന ഭീകരാക്രമണത്തില്‍ പരിക്കേറ്റ ഒരു മനുഷ്യന്‍ പോസ്റ്റ് ചെയ്ത ഒരു ചിത്രമാണ് ഇപ്പോള്‍ സംസാരവിഷയം.

തന്റെ അഞ്ച് വയസ് മാത്രമുള്ള മകള്‍ക്കൊപ്പം ആണ് അന്ന് പള്ളിയില്‍ എത്തിയത്. അവിടെ വെച്ചാണ് തീവ്രവാദി അവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

പരിക്കുകള്‍ നിന്നും മോചിതനായ അദ്ദേഹം ഇപ്പോഴും ചികിത്സയില്‍ കഴിയുന്ന തന്റെ അഞ്ച് വയസുള്ള മകളുടെ ഹൃദയം നുറുങ്ങുന്ന ഫോട്ടോയാണ് അദ്ദേഹം ഷെയര്‍ ചെയ്തിരിക്കുന്നത്. ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡനൊപ്പം ആണ് ഇവര്‍ നില്‍ക്കുന്നത്.

തലച്ചോറിന് പരിക്കേറ്റ കുഞ്ഞ് ഇപ്പോഴും ചികിത്സയില്‍ ആണ്. എത്രത്തോളം ചികിത്സ ഫലപ്രദമാണെന്ന് ഡോക്ടര്‍മാര്‍ക്കും വ്യക്തമല്ല.

മുസ്ലീമുകള്‍ക്ക് നേരെയുള്ള വെറുപ്പ് എനിക്ക് അറയാം, പക്ഷേ കുഞ്ഞുങ്ങളെ കൊല്ലാന്‍ അതൊരു കാരണമല്ല. എന്നെ വെടിവെച്ചതില്‍ എനിക്ക് അയാളോട് ദേഷ്യമില്ല, എന്റെ കുഞ്ഞിന് നേരെ വെടിയുതിര്‍ത്തതില്‍ ആണ് ദേഷ്യം. അദ്ദേഹം പറയുന്നു.