വര്‍ഗ്ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ നിശിതമായി വിമര്‍ശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം രംഗത്ത്.

ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിലാണ് ശ്രീധരന്‍ പിള്ള വര്‍ഗ്ഗീയ പരാമര്‍ശം നടത്തിയത്.

ആറ്റിങ്ങലിന്റെ ചരിത്രത്തെക്കുറിച്ച് മനസിലാക്കാതെയാണ് ശ്രീധരന്‍ പിള്ള സംസാരിച്ചതെന്നും വിഷം തുപ്പുന്ന വര്‍ഗീയ പ്രസംഗം നടത്തുവാനാണ് മോദി മുതല്‍ പിള്ള വരെ ഇഷ്ടപ്പെടുന്നതെന്നും എഎ റഹീം ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

വീഡിയോ കാണാം