2019 ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി നയിക്കുന്ന ടീമില്‍ ഓസ്ട്രേലിയന്‍, ന്യൂസിലാന്‍ഡ് പരന്പരകളിലെ സഖ്യത്തില്‍ നിന്നും വലിയ മാറ്റമില്ലാതെയാണ് എത്തുന്നത്.

കെ എല്‍ രാഹുല്‍, ഓള്‍ റൗണ്ടര്‍ വിജയ് ശങ്കര്‍ എന്നിവര്‍ ടീമില്‍ ഇടം നേടിയപ്പോള്‍ ഇന്ത്യയുടെ ഭാവി വിക്കറ്റ് കീപ്പറായി കരുതുന്ന യുവതാരം റിഷഭ് പന്ത്, ക‍ഴിഞ്ഞ രണ്ട് സീരിസുകളിലായി മോശം ഫോമില്‍ നില്‍ക്കുന്ന അന്‍പാട്ടി റായിഡു എന്നിവര്‍ പുറത്തായി.

വിജയ് ശങ്കറിന് പുറമേ മികച്ച ഫോമില്‍ നില്‍ക്കുന്ന ഹാര്‍ദിക് പാണ്ഡ്യ ആണ് ടീമില്‍ ഉള്ള ഓള്‍ റൗണ്ടര്‍. പ്രതീക്ഷിച്ച പോലെ വലിയ മാറ്റങ്ങള്‍ ഒന്നും തന്നെ ഇല്ലാതെയാണ് ടീം നിശ്ചയിച്ചിരിക്കുന്നത്.

 

ടീം : വിരാട് കോഹ്ലി (ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍, വിജയ് ശങ്കര്‍, ധോണി, കേദര്‍ ജാദവ്, ദിനേശ് കാര്‍ത്തിക്ക്, ചഹാല്‍, കുല്‍ദീപ് യാദവ്, ഭുവനശ്വര്‍ കുമാര്‍, ബൂംറ, ഹാര്‍ദിക് പാണ്ഡ്യ, ജഡേജ, ഷമി