യുഎഇ യുടെ ഒമാൻ അതിർത്തിയായ ഹത്ത വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്‌

യുഎഇ യുടെ ഒമാൻ അതിർത്തിയായ ഹത്ത വഴിയുള്ള യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനവ്‌. ഈ വർഷത്തെ ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ ഹത്ത അതിര്‍ത്തി കടന്ന് പോയ യാത്രക്കാരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തോക്കാൾ 35 %ശതമാനം വർധനവുണ്ടായിയെന്ന് ദുബൈ എമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു.

ആദ്യത്തെ മൂന്ന് മാസത്തിനുള്ളിൽ 898100 യാത്രക്കാരാണ് ഹത്ത അതിർത്തി വഴി ഉപയോഗിച്ച് യാത്ര നടത്തിയതെന്ന്
ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്‌സ് മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി അറിയിച്ചു.

ഈ വർഷത്തെ അവധി ദിവസങ്ങളിലും, മറ്റു സാധാരണ ദിവസങ്ങളിലും ഹത്തയിലെ അതിർത്തി വഴി യാത്ര ചെയ്യുന്നവർക്ക് മികച്ച സൗകര്യങ്ങളും മികവാർന്ന സേവനങ്ങളും നൽകാൻ എമിഗ്രേഷന്‍ വകുപ്പ് കൂട്ടായി പരിശ്രമിക്കുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here