
രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് അവസാനിക്കും. 12 സംസ്ഥാനങ്ങിലും പുതുച്ചേരിയിലുമുള്‍പ്പെടെ 97 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്‌നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളും കര്‍ണാടകയിലെ 14 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നടക്കും.
ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് ആകെ പ്രതിക്ഷയുള്ളത് കര്‍ണാടക മാത്രമാണ്. എന്നാല്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തെ മറികടന്ന് 2014ലെ വിജയം ആവര്‍ത്തിക്കാന്‍ ഇത്തവണ എന്‍ഡിഎയ്ക്ക് കഴിയില്ലെന്നാണ് വിലയിരുത്തലുകള്‍.
തമിഴ്‌നാട്ടിലെ 39 ലോക്‌സഭ മണ്ഡലങ്ങളും, കര്‍ണാകയില്‍ 28 മണ്ഡലങ്ങളില്‍ 14 മണ്ഡലങ്ങളും ഉള്‍പ്പെടെ 97 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച വോട്ടെടുപ്പ് നടക്കുക. ഇതിനു പുറമേ ഉത്തര്‍പ്രദേശിലെ 8 മണ്ഡലങ്ങളും, മഹാരാഷ്ട്രയിലെ 10 മണ്ഡലങ്ങളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് നടക്കും.
അതോടൊപ്പം ജമ്മുകശ്മീരിലെ ശ്രീനഗറിലും, ഉദ്ദംപൂരിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തമിഴ്‌നാടും കര്‍ണാടകയും വ്യാഴാഴ്ച എങ്ങനെ വിധിയെഴുമെന്നാണ് രാഷ്ട്രീയപാര്‍ട്ടികള്‍ ഉറ്റുനോക്കുന്നത്. ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് സാധ്യത കല്‍പ്പിക്കുന്നത് കര്‍ണാടകയില്‍ മാത്രം കര്‍ണാടകയില്‍ കോണ്‍ഗ്രസും ജെഡിഎസും സഖ്യത്തിലാണ് മത്സരിക്കുക.
ശക്തമായ പോരാട്ടം നടക്കുന്നത് തുംകൂര്‍, മാണ്ഡ്യ, ദക്ഷിണ കന്നട, ചിക്കബൊല്ലാപ്പൂര്‍ എന്നീ മഡലങ്ങളിലാണ്. എന്‍ഡിഎ മേല്‍ക്കൈ നേടുമെന്നാണ് സര്‍വ്വേകളെങ്കിലും 2014ലെ 17 സീറ്റ് നേട്ടം ആവര്‍ത്തിക്കാന്‍ എന്‍ഡിഎക്ക കഴിയില്ലെന്നാണ് വിലയിരുത്തലുകള്‍. ദക്ഷിണ കന്നടയില്‍ നിന്ന് നളിന്‍ കുമാര്‍ കട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി.
ബംഗളുരു നോര്‍ത്തില്‍ നിന്നും ഡിവൈ സദാനന്ദ ഗൗഡയും, മാണ്ഡ്യയില്‍ നിന്ന് സുമലത ബിജെപി സ്വതന്ത്രയായുമാണ് ജനവിധി തേടുന്നത്. അതേ സമയം ചിക്കബൊല്ലാപ്പൂരില്‍ നിന്ന് വീരപ്പമൊയ്‌ലിയും, തുംകൂരില്‍ നിന്ന് ജെഡിഎസിന്റെ ദേവഗൗഡയും മത്സരിക്കും. മികച്ച വിജയം കൈവരിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ജെഡിഎസ് കോണ്‍ഗ്രസ് സഖ്യം.
എന്നാല്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ ജെഡിഎസിനകത്ത് നിന്നുള്ള അസ്വാരസ്യങ്ങള്‍ തിരിച്ചടിയായേക്കും. സുമലതയും മുഖ്യമന്ത്രി കുമാര സ്വാമിയൂടെ മകന്‍ നിഖില്‍ കുമാരസ്വാമിയും മത്സരിക്കുന്ന മാണ്ഡ്യയിലും സഖ്യത്തിലെ അസ്വാരസ്യങ്ങല്‍ തിരിച്ചടിയായേക്കുമെന്നാണ് സൂചനകള്‍.
വൊക്കലിംഗ സമുദായത്തിന്റെ വോട്ടുകളാണ് സഖ്യത്തിന്റെ ലക്ഷ്യം. അതേ സമയം തമിഴ്‌നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കോണ്‍ഗ്രസ് ഡിഎംകെ സഖ്യത്തിനാണ് മേല്‍ക്കൈയെന്നാണ് സര്‍വേകള്‍ സൂചിപ്പിക്കുന്നത്.
മയാവതിക്കുള്ള പരീക്ഷണമായ ഉത്തര്‍പ്രദേശിലെ 8 സീറ്റുകളും മഹാസഖ്യത്തിന് നിര്‍ണായകമാണ്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മായാവതിക്ക് വിലക്ക് നല്‍കിയത് തിരിച്ചടിയാകാനുള്ള സാധ്യതകളും വിരളമല്ല

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here