
കുവൈറ്റിൽ മലയാളി ഉടമസ്ഥതയിലുള്ള പ്രമുഖ കമ്പനിയായ എൻ.ബി.ടി.സിയിൽ വിശ്വാസവഞ്ചനയും, കൃത്രിമവും നടത്തിയ കേസിൽ രണ്ടു മലയാളികൾക്ക് ഒരു വർഷം വീതം തടവ്.
കമ്പനി ഉദ്യോഗസ്ഥാനായിരുന്ന ചങ്ങനാശേരി സ്വദേശി ജയകൃഷ്ണൻ നായർ, സഹായി ഹരിപ്പാട് സ്വദേശി ബിച്ചു രവി എന്നിവർക്കാണ് പ്രാഥമിക കോടതി ശിക്ഷ വിധിച്ചത്. കേസിൽ കള്ളസാക്ഷി പറഞ്ഞതിന് കുവൈറ്റ് പൗരന് രണ്ടു മാസം തടവും വിധിച്ചിട്ടുണ്ട്.
കമ്പനിലെ മാനേജർ പദവി ദുരുപയോഗം ചെയ്ത ജയകൃഷ്ണൻ നായർ മറ്റു പ്രതികളുടെ സഹായത്തോടെ കരാർ രേഖകളിൽ കൃത്രിമം ഉണ്ടാക്കി വൻ തുക അപഹരിച്ചതായി തെളിഞ്ഞുവെന്ന് കോടതിയിൽ പ്രോസിക്യൂഷൻ വ്യക്തമാക്കി.
മറ്റൊരു പ്രതി ഷാജൻ ജോസഫ് പീറ്ററെ വെറുതെവിട്ടു. സമാനമായ മറ്റൊരു കേസിൽ ജയകൃഷ്ണൻ നായർക്കും കുവൈറ്റ് സ്വദേശിക്കും ഉപാധികളോടെ കോടതി നേരത്തെ രണ്ടു മാസം തടവ് ശിക്ഷ വിധിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here