സി.ദിവാകരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും വി.എസ് അച്യുതാനന്ദനും

തിരുവനന്തപുരത്തെ ഇടതുമുന്നണി സ്ഥാനാർത്ഥി സി.ദിവാകരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി മുഖ്യമന്ത്രി പിണറായി വിജയനും വി.എസ് അച്യുതാനന്ദനും.കാശ് കൊടുത്തുള്ള കള്ള പ്രചാരണമാണ് ഇപ്പോൾ വരുന്ന സർവ്വേകളെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോൺഗ്രസ് – ബിജെപി നിലപാടുകളെ വി.എസ് അച്യുതാനന്ദനും ചോദ്യം ചെയ്തു.

തിരുവനന്തപുരത്ത ഇടതുമുന്നണി സ്ഥാനാർത്ഥി സി.ദിവാകരന് വേണ്ടി വോട്ടഭ്യർത്ഥിച്ച് മുതിർന്ന നേതാക്കൾ ക‍ഴിഞ്ഞ ദിവസം മണ്ഡലത്തിൽ സജ്ജീവമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും വിഎസ് അച്യുതാനന്ദനും മൂന്ന് കേന്ദ്രങ്ങളിലാണ് പര്യടനും നടത്തിയത്.

കാശു കൊടുത്തുള്ള കള്ള പ്രചാരണമാണ് ഇപ്പോൾ വരുന്ന സർവ്വേകളെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2004 ഇതിനുദാഹരണമാണ്. ഇത്തവണ അതിനെക്കാൾ മികച്ച വിജയം എൽഡിഎഫ് നേടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോൺഗ്രസ് – ബിജെപി നിലപാടുകളെ വി.എസ് അച്യുതാനന്ദനും ചോദ്യം ചെയ്തു. കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് സമ്മേളനത്തിന് മുന്നോടിയായി ഡിവൈഎഫ്ഐ പ്രവർത്തകർ ഒരുക്കിയ ബൈക്ക് റാലിയും നടന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here