സ്റ്റിച്ചുപോലല്ലേ സർവേയും; ശശി തരൂരിന്റെ തല പൊട്ടിയ സംഭവത്തില്‍ മൂന്ന് മാധ്യമങ്ങള്‍ നല്‍കിയത് വ്യത്യസ്ത സ്റ്റിച്ചുകളുടെ കണക്ക്; ഈ ടീംസാണോ സര്‍വേ നടത്തുന്നതെന്ന് സോഷ്യല്‍മീഡിയയില്‍ പരിഹാസം

കഴിഞ്ഞ ദിവസമാണ് തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി കോണ്‍ഗ്രസ് എംഎല്‍എ ശശി തരൂരിന്റെ തലയില്‍ വീണത്. അപകടത്തെ തുടര്‍ന്ന് എട്ട് സ്റ്റിച്ചാണ് തരൂരിന്റെ തലയിലുള്ളതും. എന്നാല്‍ അപകടത്തില്‍ ശശി തരൂരിന്റെ തലയില്‍ ആറ് സ്റ്റിച്ചുണ്ടെന്ന് ഏഷ്യാനെറ്റും പതിനൊന്ന് സ്റ്രിച്ചുണ്ടെന്ന് മനോരമയും എട്ട് സ്റ്റിച്ചുണ്ടെന്ന് മാതൃഭൂമിയും നല്‍കിയിരുന്നു.

എന്നാല്‍ ഈ കണക്കില്‍ പോലും സ്ഥിരതയില്ലാത്ത ഈ മാധ്യമങ്ങളാണോ ഇലക്ഷന്‍ സര്‍വേ നടത്തുന്നത് എന്നാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഉയരുന്ന പരിഹാസം. ഗാന്ധാരിയമ്മന്‍ കോവിലില്‍ തുലാഭാരം നടത്തുന്നതിനിടെയാണ് ത്രാസ് പൊട്ടി വീണ് ശശി തരൂരിന് തലയ്ക്ക് പരിക്കേറ്റത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News