വൈശാഖ് മലയാളത്തില്‍ ഒരു സ്വതന്ത്ര സംവിധായകനായ ചിത്രമാണ് പോക്കിരിരാജ. ഇപ്പോള്‍ തീയേറ്ററുകളില്‍ അതിന്റെ രണ്ടാം ഭാഗമായ മധുരരാജ ഇപ്പോള്‍ തീയേറ്ററുകളില്‍ നിറഞ്ഞൊടുകയാണ്.

പൃഥ്വിരാജും മ്മൂട്ടിയും നായകന്മാരായി എത്തിയ ചിത്രം വമ്പന്‍ ഹിറ്റ് ആയിരുന്നു. പക്ഷേ ചിത്രത്തില്‍ ആദ്യം നായകനായി നിശ്ചയിച്ചിരുന്നത് പൃഥ്വിരാജിനെ അല്ലായിരുന്നു.

നരേനെയാണ് ചിത്രത്തില്‍ ആദ്യം നായകനായി നിശ്ചയിച്ചിരുന്നത്. പിന്നീട് അദ്ദേഹത്തിന് പകരം പൃഥ്വിരാജിനെ കൊണ്ട് വരികയും അതിഥി വേഷത്തിലുള്ള മമ്മൂട്ടിയുടെ കഥാപാത്രം വികസിപ്പിക്കുകയും ചെയ്യുകയായിരുന്നു. ഇപ്പോള്‍ മധുരരാജയില്‍ ഒരു മികച്ച കഥാപാത്രത്തെ നരേന്‍ അവതരിപ്പിക്കുന്നുണ്ട്.