ഷരിഫ നിയമം എത്രത്തോളം ക്രൂരമാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ പുറത്തു വരുന്നത്.പരപുരുഷ ബന്ധത്തിന് പോയെന്ന് ആരോപിച്ച് ഒരു സ്ത്രീയെ പരസ്യമായി കൈകാലുകള്‍ ബന്ധിപ്പിച്ച് ചൂരല്‍ വടി കൊണ്ട് തളര്‍ന്നു വീഴും വരെ തല്ലുന്ന വീഡിയോ ആണ് പുറത്ത് വന്നത്.

ഇതിലും ക്രൂരമായ കാര്യം എന്തെന്നാല്‍ സ്ത്രീകളു കുട്ടികളുമടക്കം ഉള്ള ആളുകള്‍ ചിരിച്ചു കൊണ്ട് ഇത് മൊബൈലില്‍ പകര്‍ത്തുകയും മറ്റും ചെയ്യുകയായിരുന്നു.

വെളുത്ത ഗൗണ്‍ പോലുള്ള അടിമുടി മൂടുന്ന വസ്ത്രവും ശിരോവസ്ത്രവും ധരിച്ച സ്ത്രീ പേടിച്ചരണ്ട് സ്റ്റേജില്‍ കുനിഞ്ഞ് മുട്ട് കുത്തിയിരിക്കുന്നതാണ് ചിത്രത്തില്‍ കാണുന്നത്. ഇവരുടെ കൂടെ ഒരു പുരുഷനും ഉണ്ടായിരുന്നു. ഇയാള്‍ക്ക് ശിക്ഷ ലഭിച്ചുവോ എന്ന കാര്യം വ്യക്തമല്ല.

ഇന്തോനേഷ്യയിലെ കടുത്ത മതവിശ്വാസമുള്ള യാഥാസ്ഥിതികര്‍ കൂടുതലായി വസിക്കുന്ന അകെഹ് പ്രവിശ്യയിലാണ് ഈ ശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്.

ചൂതാട്ടം, മദ്യപാനം, അവിഹിത ബന്ധത്തിലേര്‍പ്പെടല്‍ എന്നീ കുറ്റങ്ങള്‍ക്ക് ഈ പ്രവിശ്യയില്‍ ചാട്ടവാറടി സര്‍വസാധാരണമായി ശിക്ഷ വിധിക്കാറുണ്ട്