നോത്രദാമിലെ പള്ളിക്ക് 785 കോടി രൂപ പ്രഖ്യാപിച്ച് വ്യവസായി

അഗ്‌നിബാധയ്ക്ക് ഇരയായ പാരീസിലെ നോത്രദാമിലെ ക്രൈസ്തവ ആരാധനാലയത്തിന് 785 കോടി രൂപ വ്യവസായി പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര ആഡംബര ഗ്രൂപ്പായ കെറിങിന്റെ ഉടമയായ ഫ്രാങ്കോയിസ് ഹെന്റി പിനോള്‍ട്ടാണ് സംഭാവന പ്രഖ്യാപിച്ചിരിക്കുന്ന്ത്.

നോത്രദാമിലെ പള്ളി കത്തിപ്പോയ പള്ളി പുനര്‍ നിര്‍മ്മിക്കാന്‍ ജനങ്ങളില്‍ നിന്ന് പണം പിരിക്കാനാണ് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.

ഇതിന് പിന്നാലെയാണ് പിനോള്‍ട്ട് തന്റെയും പിതാവിന്റെയും ഭാഗത്ത് നിന്ന് നിന്ന് 10 മില്യണ്‍ യൂറോ നല്‍കുമെന്ന് പ്രഖ്യാപിച്ചത്. ഏതാണ്ട് 785 കോടി രൂപ വരുമിത്.

നോത്രദാം പള്ളിയില്‍ ഇന്നലെയാണ് അഗ്‌നിബാധയുണ്ടായത്. പള്ളിയുടെ മേല്‍ക്കൂര പൂര്‍ണ്ണമായി കത്തി നശിച്ച നിലയിലാണ്. 850 വര്‍ഷം പഴക്കമുള്ള പള്ളി മരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്.

നവീകരണ ജോലികള്‍ നടക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. മേല്‍ക്കൂരയില്‍ നിന്ന് തീ മറ്റു ഭാഗങ്ങളിലേക്ക് പടരാതെ ഇരിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്.

കത്തീഡ്രല്‍ പുനര്‍നിര്‍മ്മിക്കാന്‍ വേണ്ടി നടപടി സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News