
തെരഞ്ഞെടുപ്പ് അടുത്തതോടെ വ്യാജപ്രചരണങ്ങള്‍ കൂടി വരുകയാണ്. ഇതിന് മുന്‍പന്തിയില്‍ നില്‍ക്കുന്നത് ബിജെപിയും ആണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് രാജ്യത്തിന്റെ അഭിമാനമായി മാറിയ അഭിനന്ദന്‍ വര്‍ത്തമന്റെ പേരില്‍ നടത്തിയ വ്യാജ തെരഞ്ഞെടുപ്പ് പ്രചരണം.
ബിജെപിക്ക് അഭിനന്ദന്‍ പിന്തുണ പ്രഖ്യാപിച്ചു എന്നാണ് ബിജെപി പറഞ്ഞത്. ബിജെപിയുടെ താമര ചിഹ്നമുള്ള ഷാള്‍ അണിഞ്ഞു നില്‍ക്കുന്ന അഭിനന്ദനന്റെ ചിത്രത്തോടൊപ്പമുള്ള ഒരു കുറിപ്പായിരുന്നു വൈറലായത്.
“താന്‍ പിന്തുണ നല്‍കുന്നത് ബിജെപിക്കാണ്, ഞാന്‍ അവര്‍ക്ക് വോട്ട് ചെയ്തു കഴിഞ്ഞു.” ഇത് വ്യാപകമായി പ്രചരിച്ചു.
വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ ബിജെപിക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ്. മോദിയെ പ്രധാനമന്ത്രി സ്ഥാനത്തെത്തിക്കാന്‍ അദ്ദേഹം വോട്ടും ചെയ്ത് കഴിഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ മോദിയെക്കാള്‍ മികച്ചൊരു പ്രധാനമന്ത്രിയുണ്ടാകാനില്ലെന്നും ഒക്കെയായിരുന്നു പിന്നെ ഉള്ള പ്രചരണം.
പക്ഷേ ഇതിപ്പോള്‍ തകര്‍ത്ത് കയ്യില്‍ കൊടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ. അഭിനന്ദന്റെ വ്യാജനെ എത്തിച്ചാണ് ബിജെപി ഈ വൃത്തികേട് കാണിച്ചതെന്ന് ഇപ്പോള്‍ പുറത്തായിരിക്കുകയാണ്.
രണ്ടാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന തമിഴ്‌നാട്ടില്‍ വോട്ടുള്ള അഭിനന്ദന്‍ ആദ്യഘട്ടത്തില്‍ ബിജെപിക്ക് വോട്ട് ചെയ്തുവെന്നതും വാര്‍ത്ത വ്യാജമാണെന്നതിന് സ്ഥിരീകരണം നല്‍കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here